Saturday, May 4, 2024
HomeAsiaകാമുകന്റെ ഫോണിലേക്ക് ദിവസേന വിളിക്കുന്നത് 100 ല്‍ അധികം തവണ, മറുപടിയില്ലെങ്കില്‍ ഭ്രാന്തമായ പെരുമാറ്റം; 18...

കാമുകന്റെ ഫോണിലേക്ക് ദിവസേന വിളിക്കുന്നത് 100 ല്‍ അധികം തവണ, മറുപടിയില്ലെങ്കില്‍ ഭ്രാന്തമായ പെരുമാറ്റം; 18 കാരിക്ക് ‘ലവ് ബ്രെയിൻ’ സ്ഥിരീകരിച്ച്‌ ഡോക്ടര്‍മാര്‍

ബെയ്‌ജിങ്‌: സ്നേഹം ഭ്രാന്തമാണെന്നൊക്കെ നമ്മള്‍ സിനിമയില്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ജീവിതത്തില്‍ അങ്ങനെ സംഭവിച്ചാലോ.

അങ്ങനെയൊരു സംഭവമാണ് ചൈനയില്‍ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. കമുകന്റെ ഫോണിലേക്ക് ഒരു ദിവസം മാത്രം എത്തുന്നത് 100 മിസ്സ്ഡ് കോളുകള്‍. മറുപടി ലഭിച്ചില്ലെങ്കില്‍ ഭ്രാന്തമായ പെരുമാറ്റം.18 കാരിയുടെ കാമുകനോടുള്ള അസ്വാഭാവികമായ പെരുമാറ്റത്തിനു പിന്നില്‍ ബോർഡർലൈൻ വ്യക്തിത്വ വൈകല്യമാണെന്നു കണ്ടെത്തി ഡോക്ടർമാർ. ‘ലവ് ബ്രെയിൻ’ എന്ന് ഡോക്ടർമാർക്കിടയില്‍ അറിയപ്പെടുന്ന മാനസിക അവസ്ഥയാണ് ഈ ചൈനീസ് പെണ്‍കുട്ടിയില്‍ കണ്ടെത്തിയിരിക്കുന്നത്.

സർവ്വകലാശാലയില്‍ പഠിച്ചിരുന്ന ആദ്യ വർഷം മുതലാണ് പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങിയത്. കാമുകനെ അമിതമായി ആശ്രയിക്കാൻ തുടങ്ങുകയും നിരന്തരം ഫോണ്‍ വഴി ബന്ധപ്പെടുകയും ചെയ്യുന്നത് പതിവാക്കിയ പെണ്‍കുട്ടി എപ്പോഴും എവിടെ, എന്ത് ചെയ്യുന്നു, എന്നൊക്കെയുള്ള വിവരങ്ങള്‍ കാമുകനില്‍ നിന്നും ചോദിച്ചറിഞ്ഞുകൊണ്ടിരുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റം കാമുകനെ കൂടുതല്‍ അസ്വസ്ഥനാക്കി.

100 തവണയിലധികം ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കാമുകൻ പ്രതികരിക്കാതെ ആയതോടെ പെണ്‍കുട്ടിയുടെ പെരുമാറ്റം കൂടുതല്‍ ഭ്രാന്തമാവുകയും വീട്ടിലെ വസ്തുക്കള്‍ എറിഞ്ഞുടയ്‌ക്കുകയും ചെയ്തു. ഇതില്‍ ഭയന്ന കാമുകൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ മെഡിക്കല്‍ പരിശോധനയിലാണ് പെണ്‍കുട്ടിക്ക് ബോർഡർലൈൻ വ്യക്തിവൈകല്യമുണ്ടെന്ന് കണ്ടെത്തിയത്. ബാല്യകാലത്ത് മാതാപിതാക്കളില്‍ നിന്നും ശരിയായ സംരക്ഷണവും വാത്സല്യവും ലഭിക്കാതെ പോകുന്നത് ഇത്തരം മാനസികാവസ്ഥയ്‌ക്ക് കാരണമാകാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular