Saturday, May 4, 2024
HomeIndiaഇലക്ടറല്‍ ബോണ്ട്: സുപ്രീം കോടതിയെ സമീപിച്ച്‌ എന്‍ജിഒകള്‍; കോര്‍പ്പറേറ്റ് - രാഷ്ട്രീയ പാര്‍ട്ടി ബന്ധങ്ങള്‍ ഉലയും?

ഇലക്ടറല്‍ ബോണ്ട്: സുപ്രീം കോടതിയെ സമീപിച്ച്‌ എന്‍ജിഒകള്‍; കോര്‍പ്പറേറ്റ് – രാഷ്ട്രീയ പാര്‍ട്ടി ബന്ധങ്ങള്‍ ഉലയും?

ന്‍ജിഒകളായ സെന്റര്‍ ഫോര്‍ പബ്ലിക്ക് ഇന്ററസ്റ്റ് ലിറ്റിഗേഷനും (സിപിഐഎല്‍) കോമണ്‍ കോസും സംയുക്തമായി ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

കഴിഞ്ഞ ആറു വര്‍ഷമായി കോര്‍പ്പറേറ്റുകളും രാഷ്ട്രീയപാര്‍ട്ടികളും സര്‍ക്കാര്‍ ഏജന്‍സികളും തമ്മിലുള്ള ‘പരസ്പര സഹായസഹകരണത്തെ’ കുറിച്ച്‌ അന്വേഷണം നിര്‍ദേശിക്കണം എന്നാണ് ഇവര്‍ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പുറത്ത് വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന് ടീം, എസ്‌ഐടി ഇക്കാര്യം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ലഭിച്ച ഡൊണേഷനുകള്‍ നിയമത്തിന് എതിരായ രീതിയിലുള്ളതാണെങ്കില്‍ അവ കണ്ടുകെട്ടാനുള്ള നിര്‍ദേശങ്ങള്‍ കോടതി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

സിപിഐഎല്ലും കോമണ്‍ കോസും വാദിച്ചത് നഷ്ടമുണ്ടാക്കുന്ന കമ്ബനികളും അജ്ഞാത ഫണ്ടുകളുള്ള ഷെല്‍ കമ്ബനികളുമാണ് ‘വെളുപ്പിച്ച പണം രാഷ്ട്രീയ പാര്‍ട്ടികളുടെ ഖജനാവിലേക്ക് എത്തിച്ചിരിക്കുന്നത്’. 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് കീഴില്‍ വരുന്നതിനാല്‍ ഇത് അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular