Sunday, May 5, 2024
HomeKeralaപന്ന്യനെ പരിഹസിച്ച തരൂരിന് മറുപടിയുമായി കെജെ ജേക്കബ്

പന്ന്യനെ പരിഹസിച്ച തരൂരിന് മറുപടിയുമായി കെജെ ജേക്കബ്

ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ കേരളം വോട്ടെടുപ്പിന് തയ്യാറെടുക്കുമ്ബോള്‍ തലസ്ഥാനത്ത് മത്സരത്തിനൊരുങ്ങുന്ന ശശി തരൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്തെ പുച്ഛിച്ചതിനുള്ള മറുപടി വിശദമായി തന്നെ നല്‍കിയിരിക്കുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെജെ ജേക്കബ്.

യുഎന്‍ പ്രതിനിധിയായി സന്ദര്‍ശക ഗ്യാലറിയിലിരുന്നു ലോക്‌സഭ കാണുന്ന സമയത്തു സഖാവ് പന്ന്യന്‍ ആ സഭയില്‍ അംഗമാണെന്ന് ഓര്‍മിച്ച കെജെ ജേക്കബ്, ബാബരി മസ്ജിദ് വിഷയത്തില്‍ തരൂരിന്റെയും കെആര്‍ നാരായണന്റെയും നിലപാടുകളെയും മുന്‍നിര്‍ത്തി നിലപാടും നിലപാടില്ലായ്മയും തമ്മിലുള്ള വ്യത്യാസം മലയാളികള്‍ക്ക് മനസിലാകുമെന്നും തരൂരിനേ ഓര്‍മിപ്പിച്ചു.

സ്ഥിതിവിവരക്കണക്കുകളും സര്‍ക്കാര്‍ രേഖകളുമൊക്കെ ഉദ്ധരിച്ച്‌ ആധികാരികമായാണ് പ്രസംഗങ്ങള്‍ നടത്തുന്ന തരൂര്‍ നമുക്കൊരു സന്തോഷമൊക്കെ നല്‍കുമെങ്കിലും മോദി സര്‍ക്കാരിന് രാഷ്ട്രീയമായി അസൗകര്യമാകുന്ന ഒന്നും അദ്ദേഹം പറയാറില്ല, എന്നാല്‍ പന്ന്യന്റെ സ്ഥാനാര്‍ത്ഥിത്തെ പരിഹസിച്ച തരൂര്‍ ഒന്നറിയണം തിരുവന്തപുരത്തുകാരുടെ ജീവിതത്തില്‍ ഗുണകരമായ മാറ്റം ഉണ്ടാക്കാന്‍ അയാള്‍ അവിടെയൊക്കെയുണ്ടാകുമെന്നും കെജെ ജേക്കബ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular