Sunday, May 5, 2024
HomeAsiaവടക്കൻ ഗാസയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇസ്രയേല്‍

വടക്കൻ ഗാസയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇസ്രയേല്‍

ടെല്‍ അവീവ്: ഗാസയില്‍ ആക്രമണം കടുപ്പിച്ച്‌ ഇസ്രയേല്‍. വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയ മേഖലയില്‍ നിന്ന് ജനങ്ങള്‍ ഒഴിയണമെന്ന് ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി.

ഇവിടെ ഹമാസിനെതിരെ ശക്തമായ ആക്രമണങ്ങള്‍ക്ക് ഒരുങ്ങുകയാണെന്ന് സൈനിക വക്താവ് അറിയിച്ചു. 34,200ലേറെ പേർ ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടു.

ഇതിനിടെ, തെക്കൻ ലെബനനില്‍ ഇസ്രയേല്‍ ഇന്നലെ വ്യാപക വ്യോമാക്രമണം നടത്തി. ഹിസ്ബുള്ള ഭീകരരില്‍ നിന്നുള്ള പ്രകോപനം ശക്തമായതോടെയാണ് ഇസ്രയേലിന്റെ നീക്കം. നിരവധി ഹിസ്ബുള്ള കേന്ദ്രങ്ങള്‍ തകർത്തെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular