Monday, May 6, 2024
HomeKeralaഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത തൊഴിലില്ലായ്മ; റോയിട്ടേഴ്‌സ് സര്‍വെ

ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത തൊഴിലില്ലായ്മ; റോയിട്ടേഴ്‌സ് സര്‍വെ

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത തൊഴിലില്ലായ്മയെന്ന് റോയിട്ടേഴ്‌സ് സർവെ.

യുവജനങ്ങള്‍ക്ക് വേണ്ടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ രാജ്യം പരാജയപ്പെട്ടുവെന്നും സർവെ പറയുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ അധികാരത്തിലെത്തുന്ന സർക്കാരിനു മുമ്ബിലുള്ള ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മയെ അഭിമുഖീകരിക്കുക എന്നതാവുമെന്നും സർവെ ചൂണ്ടിക്കാട്ടുന്നു.

ഏപ്രില്‍ 16 മുതല്‍ 23 വരെ റോയിട്ടേഴ്‌സ് നടത്തിയ സർവേയില്‍ പങ്കെടുത്ത 26ല്‍ 15 സാമ്ബത്തിക വിദഗ്ദരും ഇന്ത്യയില്‍ തൊഴിലില്ലായമ വർധിക്കുമെന്ന് അഭിപ്രായപ്പെട്ടു. 8 പേർ ഗ്രാമീണ ഉപഭോഗവും, രണ്ട് പേർ വിലക്കയറ്റവും, ഒരാള്‍ പട്ടിണിയും വർധിക്കുമെന്നും അഭിപ്രായപ്പെട്ടു.

പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കഴിഞ്ഞ പത്തുവർഷമായി രാജ്യം ഭരിച്ച മോദി സർക്കാർ പരാജയപ്പെട്ടു. മൂന്നാമൂഴം ലക്ഷ്യമിടുന്ന ബി.ജെ.പി അധികാരത്തിലെത്തിയാല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വാഗ്ദാനം. പക്ഷെ നിലവിലെ തൊഴിലില്ലായ്മയുടെ കണക്കുകള്‍ അടയാളപ്പെടുത്തുന്നത് ബി.ജെ.പിയുടെ ഭരണപരാജയമാണ്.

2013-14 വർഷത്തില്‍ 3.4 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 2022-23 ലെത്തിയപ്പോള്‍ വെറും 3.2 ശതമാനം മാത്രമാണ് കുറഞ്ഞതെന്ന് പീരിയോഡിക്ക് ലേബർ ഫോഴ്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയുടെ കണക്കനുസരിച്ച്‌ തൊഴിലില്ലായ്മ നിരക്ക് മാർച്ചില്‍ 7.6% ആയിരുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാതിരിക്കുന്നത് ഇന്ത്യയെ പിടിച്ചുലക്കുമെന്നും സർവെ ചൂണ്ടിക്കാട്ടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular