Friday, April 26, 2024
HomeIndiaപ്രശാന്ത് കിഷോര്‍ മമതയ്‌ക്കൊപ്പം കോണ്‍ഗ്രസ് തകര്‍ന്നടിയും മോദിക്കു നെഞ്ചിടിക്കും

പ്രശാന്ത് കിഷോര്‍ മമതയ്‌ക്കൊപ്പം കോണ്‍ഗ്രസ് തകര്‍ന്നടിയും മോദിക്കു നെഞ്ചിടിക്കും

മമത ബാനര്‍ജി പശ്ചിമബംഗാള്‍ കീഴടക്കി  ഡല്‍ഹിയിലേക്കുള്ള പ്രയാണം ആരംഭിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്കു മമത ശ്രദ്ധ  കേന്ദ്രീകരിച്ചു കഴിഞ്ഞു.  കോണ്‍ഗ്രസിന്റെ നിലപരിങ്ങലിലാണ്. പ്രശാന്ത് കിഷോറാണ് മമ്മതയ്‌ക്കൊപ്പം  തന്ത്രമൊരുക്കാന്‍ കൂടിയിരിക്കുന്നത്.  കോണ്‍ഗ്രസിന്റെ കൂടെ ഒരു കെ.സി വേണുഗോപാല്‍ മാത്രം. കേരളത്തിലെ രാഷ്ട്രീയകളിയില്‍ ഉമ്മന്‍ചാണ്ടിയയേും രമേശ് ചെന്നിത്തലയേയും ഒതുക്കിയാണ് ഇദ്ദേഹത്തിന്റെ ഒരു രാഷ്ട്രീയനേട്ടം.  നിരവധി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും പോയതാണ് വേണുവിന്റെ മറ്റൊരു നേട്ടം.  കൂടാതെ ശശിതരൂര്‍, കപില്‍സിബല്‍ തുടങ്ങിയ നേതാക്കളെ  മറ്റൊരുഗ്രൂപ്പാക്കി മാറ്റി. കോണ്‍ഗ്രസിനു നല്ലൊരു നേതാവില്ലാത്തതിന്റെ നേട്ടം മമത   നേട്ടമാക്കുകയാണ്.  രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ പാളുന്നു.   പഞ്ചാബില്‍ സിന്ധുവിനെ കൊണ്ടു വരാന്‍ വാശിപ്പിടിച്ചതാണ് പ്രിയങ്കയ്ക്കു പറ്റിയ അമളി. അതൊടെ കോണ്‍ഗ്രസ് പിളര്‍ന്നു.  രാഹുല്‍ഗാന്ധിക്കൊരു  സ്ഥാനം പോലുമില്ലെങ്കിലും   തീരുമാനമെടുക്കുന്നത് രാഹുല്‍.  പ്രശാന്ത് കിഷോറിനെ  കോണ്‍ഗ്രസ് കൈവിട്ടതോടെ മമത നേട്ടമാക്കി. ഇപ്പോള്‍ ധാരാളം കോണ്‍ഗ്രസ് നേതാക്കള്‍ മമതയ്‌ക്കൊപ്പം ചേരുന്നു.

മമതയുടെ നേട്ടം

ബിജെപിക്ക് ഭരണ പങ്കാളിത്തമുള്ള ത്രിപുര, അസം, ഗോവ, മേഘാലയ എന്നീ സംസ്ഥാനങ്ങളാണ് മമത ബാനര്‍ജി ആദ്യം ലക്ഷ്യമിടുന്നത്. അതൊടൊപ്പം 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പും മമതയുടെ ലക്ഷ്യമാണ്. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന് സ്വാഭാവികമായും മമതയുടെ വരവ് ക്ഷീണം ചെയ്യും. അതേസമയം, മമതയാണ് മോദിയെ നേരിടാന്‍ കഴിവുള്ള വ്യക്തി എന്ന തോന്നലുണ്ടാക്കുന്നതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാതി വിജയിച്ചിട്ടുണ്ട്. നേരത്തെ മോദിക്കെതിരെ പ്രതിപക്ഷം മുന്നില്‍ നിര്‍ത്തിയത് രാഹുല്‍ ഗാന്ധിയെ ആയിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോടെ രാഹുല്‍ പിന്നാക്കം പോയിട്ടുണ്ട്. അതേസമയം തന്നെയാണ് നരേന്ദ്ര മോദി-അമിത് ഷാ-ജെപി നദ്ദ എന്നിവരെ നേരിട്ട് ബംഗാളില്‍ മമത മൂന്നാം ജയം നേടിയത്. ഇതിന് ശേഷമാണ് മമത ഡല്‍ഹി ലക്ഷ്യമിട്ടുള്ള നീക്കം തുടങ്ങിയത്. രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ആണ് മമതയ്ക്ക് വേണ്ടി തന്ത്രങ്ങള്‍ മെനയുന്നത്.

ഹരിനായിലെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വാര്‍, ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദ്, അസമില്‍ നിന്നുള്ള മഹിളാ കോണ്‍ഗ്രസ് നേതാവ് സുഷ്മിത ദേവ്, ഗോവയിലെ മുന്‍ മുഖ്യമന്ത്രി ലുസിരോ ഫലീറോ, നടി നഫീസ അലി എന്നിവരെല്ലാം ആഴ്ചകള്‍ക്കിടെയാണ് കോണ്‍ഗ്രസ് വിട്ടതും തൃണമൂലില്‍ ചേര്‍ന്നതും. ഇവരെല്ലാം പാര്‍ട്ടി വിട്ടിട്ടും കോണ്‍ഗ്രസിന് ഒരു കുലുക്കവുമില്ലാതിരിക്കാന്‍ കാരണം വേറെയാണ്.

കോണ്‍ഗ്രസിന്റെ സജീവ രാഷ്ട്രീയ പ്രവര്‍ത്തന മണ്ഡലത്തിലുള്ളവരല്ല രാജിവച്ചവര്‍. സുഷ്മിത ദേവ് മാത്രമാണ് കോണ്‍ഗ്രസിന് നഷ്ടമായി കരുതാവുന്നത്. സുഷ്മിതയാകട്ടെ, കോണ്‍ഗ്രസുമായുള്ള എല്ലാ സഹകരണവും നിലനിര്‍ത്തി മുന്നോട്ട് പോകുമെന്ന് പ്രതികരിച്ചിട്ടുമുണ്ട്. ഇതെല്ലാമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നടക്കുന്ന രാജിയില്‍ അമ്പരപ്പ് പ്രകടിപ്പിക്കാതിരിക്കാന്‍ കാരണം. അതേസമയം, മേഘാലയയില്‍ 12 എംഎല്‍എമാര്‍ രാജിവച്ചത് ആ സംസ്ഥാനത്തെ കോണ്‍ഗ്രസിനെ അപ്രസക്തമാക്കി എന്ന് പറയാതിരിക്കാനാകില്ല.കോണ്‍ഗ്രസ് ദുര്‍ബലമാകുന്നു എന്ന പ്രചാരണത്തിന് ബലം കൊടുക്കുന്നതാണ് മമതയുടെ നീക്കം. നേതാക്കള്‍ കൂട്ടത്തോടെ തൃണമൂലില്‍ ചേരുന്നു എന്ന പ്രതീതിയുണ്ടാക്കാന്‍ ഇതുവഴി സാധിക്കും. മാത്രമല്ല, നരേന്ദ്ര മോദിക്കെതിരായ പ്രതിപക്ഷത്തിന്റെ മുഖമായി മമതയെ എടുത്തുകാട്ടുന്ന ശ്രമങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒരു ഭാഗത്ത് നടത്തുന്നുമുണ്ട്.

മാത്യു ജോണ്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular