Friday, April 26, 2024
HomeKeralaമോന്‍സനെ സംരക്ഷിക്കുന്നത് എന്തിന്? സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

മോന്‍സനെ സംരക്ഷിക്കുന്നത് എന്തിന്? സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പൊലീസിനു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സത്യവാങ്മൂലത്തിന്റെ ഉള്ളടക്കത്തില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി, കോടതിക്കുമേല്‍ കുറ്റങ്ങള്‍ ആരോപിക്കുന്നതാണ് സത്യവാങ്മൂലമെന്ന് കുറ്റപ്പെടുത്തി.

കോടതിയെ കളിയാക്കുന്ന തരത്തിലാണ് പരാമര്‍ശങ്ങളെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. പൊതു സമൂഹത്തിനു മുന്നിലുള്ള കാര്യങ്ങളാണ് കോടതി പറയുന്നതെന്ന പ്രോസിക്യൂഷന്‍ നിലപാട് എന്തടിസ്ഥാനത്തിലാണ്. ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്‌തെന്നും അന്വേഷണം പുരാഗമിക്കുന്നുവെന്നും പൊലീസ് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.

പൊലീസ് പീഡനം ആരോപിച്ചുള്ള മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജിത്തിന്റെ ഹര്‍ജി പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു. കോടതി കണ്ണും കാതും അടയ്ക്കണമെന്നാണോ പറയുന്നത്. നിങ്ങള്‍ക്കു കോടതി മാറിപ്പോയി. തീര്‍പ്പാക്കണമെന്ന ആവശ്യം എന്തടിസ്ഥാനത്തിലാണ്. ഇടക്കാല ഉത്തരവില്‍ എതിര്‍പ്പുണ്ടെങ്കില്‍ എന്തുകൊണ്ട് അപ്പീല്‍ പോയില്ല. സത്യം കണ്ടെത്തുന്നതില്‍നിന്നു കോടതിയെ തടയരുത്. സര്‍ക്കാര്‍ പരിധി വിടുകയാണെന്നും എന്തിനാണ് മോന്‍സനെ സംരക്ഷിക്കുന്നതെന്നും കോടതി ആരാഞ്ഞു.

മോന്‍സനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. വാദങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ കോടതി തുടര്‍ച്ചയായി ഇടപെടുന്നുണ്ട്. ഇതുമൂലം വാദങ്ങള്‍ കൃത്യമായി അവതരിപ്പിക്കാന്‍ കഴിയുന്നില്ലെന്നും ഡിജിപി ചൂണ്ടിക്കാട്ടി. കോടതിയുടെ ഓഫീസര്‍ എന്ന നിലയില്‍ കോടതിയെ കുറ്റപ്പെടുത്തുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പാടില്ലായിരുന്നുവെന്ന്
ഡിജിപിയോട് കോടതി വ്യക്തമാക്കി.

കോടതിയില്‍ ഇങ്ങനെ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന് എങ്ങനെ ധൈര്യം വന്നു. സിബിഐ അന്വേഷണത്തിനു കോടതി ഉത്തരവിടുമെന്ന് എങ്ങനെ മനസിലാക്കിയെന്നും കോടതി ചോദിച്ചു. ഹര്‍ജി തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ആദ്യമായാണ് ഇങ്ങനെയൊരു ഉപഹര്‍ജി വരുന്നത്.

ഉപഹര്‍ജി തള്ളിയ കോടതി വന്‍ തുക പിഴ ചുമത്തേണ്ടതാണങ്കിലും അതു ചെയ്യുന്നില്ലെന്നും വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular