Monday, May 6, 2024
HomeKeralaനിമിഷപ്രിയ കേസ് : ശിക്ഷയില്‍ അന്തിമ വിധി ഇന്ന്

നിമിഷപ്രിയ കേസ് : ശിക്ഷയില്‍ അന്തിമ വിധി ഇന്ന്

കൊച്ചി : യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് സ്വദേശിയായ നഴ്സ് നിമിഷപ്രിയ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് കോടതി ഇന്നു അന്തിമവാദം കേള്‍ക്കും.

നിലവില്‍ യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന കോടതി ഇന്നു തന്നെ തീര്‍പ്പു പറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീ എന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്നാണ് നിമിഷ പ്രിയയുടെ ആവശ്യം. കേസില്‍ അപ്പീല്‍ കോടതിയിലെ അന്തിമ വാദം കേള്‍ക്കല്‍ കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു.

കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പാലക്കോട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷ പ്രിയ. 2017 ജൂലൈ 25നാണ് കേസിനാസ്പദമായ സംഭവം. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ നിമിഷ പ്രിയ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്. തലാലിനൊപ്പം യെമനില്‍ ഒരു ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷപ്രിയ. ഇയാള്‍ തന്നെ തടഞ്ഞുവെച്ച്‌ ആക്രമിക്കുകയായിരുന്നുവെന്നും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ നടന്ന കൊലപാതകമാണെന്നുമാണ് നിമിഷപ്രിയ കോടതിയില്‍ അറിയിച്ചിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular