Saturday, April 27, 2024
HomeCinema'മധുരം' മനോഹരമാണെങ്കിലും, സാബു ഭാര്യയോട് ചെയ്തത് അത്ര മനോഹരമല്ല; ഡോക്ടറുടെ വിമര്‍ശനക്കുറിപ്പ് ശ്രദ്ധേയമാകുന്നു

‘മധുരം’ മനോഹരമാണെങ്കിലും, സാബു ഭാര്യയോട് ചെയ്തത് അത്ര മനോഹരമല്ല; ഡോക്ടറുടെ വിമര്‍ശനക്കുറിപ്പ് ശ്രദ്ധേയമാകുന്നു

ജോജു ജോര്‍ജ് കേന്ദ്ര കഥാപാത്രമായി എത്തിയ ‘മധുരം’ എന്ന ചിത്രത്തിന് ഒടിടി റിലീസിന് പിന്നാലെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

അഹമ്മദ് കബീറാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സോണി ലൈവിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ജൂണ്‍ എന്ന സിനിമയ്ക്ക് ശേഷം അഹമ്മദ് കബീര്‍, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മധുരം. ഇന്ദ്രന്‍സ്, ശ്രുതി രാമചന്ദ്രന്‍, നിഖിലാ വിമല്‍, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതിനിടെ ചിത്രത്തിലെ നായകന്റെ പ്രവര്‍ത്തിയെ വിമര്‍ശിച്ച്‌ കൊണ്ട് ഡോ. ബിരണ്‍ റോയ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

മധുരത്തില്‍ സാബു പറയുന്ന ഒരു ഡയലോഗുണ്ട്.

“അവള്‍ അടുക്കള ഭാഗത്ത് ഒന്നു തെന്നി വീണു. ഞാനവളെ നടത്തീട്ടാ കൊണ്ടു വന്നത്. ഇവിടെ സ്കാനിങ്ങിനും എല്ലാത്തിനും ഞങ്ങള്‍ നടന്നാ പോയേ.
കുറച്ചു കഴിഞ്ഞിട്ട് ഡോക്ടര്‍ വന്നു പറയുവാ, അവള്‍ നടക്കില്ലെന്ന്”
സാബു അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. പിജി ചെയുമ്ബോള്‍ കണ്ട പാലിയേറ്റീവ് കേസുകളില്‍, വീഴ്ച കഴിഞ്ഞു തളര്‍ന്നു പോയവരുടെ history എടുക്കുമ്ബോള്‍ അതില്‍ common ആയിട്ട് കിട്ടുന്ന ഒരു ഹിസ്റ്ററിയാണ് ആശുപത്രിയിലേക്കുള്ള trasportation-നില്‍ വരുന്ന ഈ ശ്രദ്ധകുറവ്.

ഒരാള്‍ വീഴുമ്ബോള്‍ കൂടെ ഉള്ള സുഹൃത്തുക്കളോ, ബന്ധുക്കളോ എത്രയും വേഗം വീണ ആളെ ആശുപത്രിയില്‍ എത്തിക്കാനാണ് ശ്രമിക്കുക. സ്വാഭാവികം. അത് പക്ഷേ കിട്ടുന്ന വണ്ടിയില്‍ ഇരുത്തിയും പകുതി കിടത്തിയുമൊക്കെയാവും ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നത്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണത്. വീഴ്ചയില്‍ ഉണ്ടാവുന്ന ഇഞ്ചുറിയേക്കാളും വലിയ ഇഞ്ചുറിയാണ് ഈ ഒരൊറ്റ trasportation കൊണ്ട് നമ്മള്‍ രോഗിക്ക് നല്‍കുന്നത്.

വീണ ആളെ ഒരു spine immobilization board ഇല്‍ കിടത്തി മാത്രമേ ട്രാന്‍സ്‌പോര്‍ട്ട് ചെയ്യാവൂ. എല്ലാ ആംബുലന്‍സുകളിലും spine immobilization board കാണും. വീല്‍ ചെയറില്‍ ഇരുത്തി പോലും transport ചെയ്യരുത്. മധുരം എന്ന സിനിമ മനോഹരമാണെകിലും, സാബുവിന്റെ പ്രണയം മനോഹരമാണെങ്കിലും, സാബു ഭാര്യയോട് ചെയ്തത് അത്ര മനോഹരമല്ല. Dont be like Sabu. ഹെല്‍മറ്റ് വെക്കുന്നതിനും, പുകവലിക്കുന്നതിനെതിരെയും മാത്രമല്ല ഇങ്ങനെയുള്ള സിനിമകളുടെ അവസാനം വീണ ഒരു രോഗിയുടെ ട്രാന്‍സ്‌പോര്‍ട്ടേഷനെ കുറിച്ച്‌ നാല് വരിയെങ്കിലും പറഞ്ഞിരുന്നെങ്കില്‍ കൊള്ളാമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular