Saturday, May 4, 2024
HomeIndiaഈനാംപേച്ചിയെ രക്ഷപ്പെടുത്തി പോലീസ്; കൈവശം വെച്ചയാളെ അറസ്റ്റ് ചെയ്തു

ഈനാംപേച്ചിയെ രക്ഷപ്പെടുത്തി പോലീസ്; കൈവശം വെച്ചയാളെ അറസ്റ്റ് ചെയ്തു

ഭുവനേശ്വർ: ഒഡിഷയിലെ ബർഗാ ജില്ലയിൽ ഈനാംപേച്ചിയെ രക്ഷപ്പെടുത്തി പോലീസ്. ഇതുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലാണ്. ഈനാംപേച്ചിയെ കൈവശം വെച്ചയാളെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്.

വന്യമൃഗക്കടത്ത് നടത്തിയെന്ന് കുറ്റത്തിന് ഒഡിഷ സ്വദേശിയായ ജഗത് തേലയാണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. വനപാലകരും പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഈനാംപേച്ചിയെ കണ്ടെത്തുകയായിരുന്നു. ജഗത് തേലക്കെതിരെ നിയമനടപടി സ്വീകരിച്ച് വരികയാണ് പോലീസ്.

ഏഷ്യയിലും ആഫ്രിക്കയിലെ ചില പ്രദേശങ്ങളിലും മാത്രം കണ്ടുവരുന്ന മൃഗമാണ് ഈനാംപേച്ചികൾ. വന്യജീവി സംരക്ഷണ നിയമത്തിൽ കടുവ, സിംഹം, കണ്ടാമൃഗം എന്നീ മൃഗങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്ന അതേ പട്ടികയിലാണ് ഈനാംപേച്ചിയും വരുന്നത്. 2020 മുതലുള്ള കണക്ക് പ്രകാരം 9 ഈനാംപേച്ചികളെ ഇത്തരത്തിൽ രക്ഷപ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular