Sunday, April 28, 2024
HomeKeralaമിഷനറീസ് ഓഫ് ചാരിറ്റിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കി

മിഷനറീസ് ഓഫ് ചാരിറ്റിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കി

മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസി സംഘടനയ്ക്ക് വിദേശ സഹായം സ്വീകരിക്കാനുള്ള വിലക്ക് കേന്ദ്രം നീക്കി. ഇക്കഴിഞ്ഞ ഡിസംബര്‍ 25 നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വിദേശ സഹായം സ്വീകരിക്കുന്നതില്‍ നിന്നും ഈ സംഘടനയെ വിലക്കിയത്.

വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് ((Foreign Contribution Regulation Act – FCRA) പുതുക്കാന്‍ മിഷനറീസ് ഒഫ് ചാരിറ്റീസ് നല്‍കിയ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ അന്ന് നിരസിച്ചിരുന്നു. വിദേശ സഹായങ്ങള്‍ സ്വീകരിക്കാന്‍ ഈ ലൈസന്‍സ് നിര്‍ബന്ധമായതിനാലാണ് സംഘടനയുടെ വിദേശത്ത് നിന്നുള്ള സംഭാവനകള്‍ക്ക് വിലക്ക് വീണത്.

ചില രേഖകളുടെ കുറവുണ്ടെന്നായിരുന്നു അന്ന് കേന്ദ്രം വ്യക്തമാക്കിയത്. ഇപ്പോള്‍ ഈ രേഖകള്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ലൈസന്‍സ് പുതുക്കി നല്‍കിയത്. സംഘടനയ്ക്ക് വിദേശ സഹായം സ്വീകരിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയതായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയായിരുന്നു അന്ന് ട്വീറ്റ് ചെയ്തത്.

നോബല്‍ പുരസ്‌കാര ജേതാവും ആഗോള തലത്തില്‍ അശരണരയുടെ അമ്മയായി അറിയപ്പെടുന്നയാളുമായണ് കത്തോലിക്കാസഭ വിശുദ്ധയായി പ്രഖ്യാപിച്ചിരിക്കുന്ന മദര്‍ തെരേസ. ഇവര്‍ സ്ഥാപിച്ച സംഘടന നിരവധി ആലംബ ഹീനരെയാണ് സഹായിക്കുന്നത്.

സംഭാവനള്‍ സ്വീകരിക്കുന്നതില്‍ വിലക്ക് വന്നതോടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ തണലില്‍ കഴിയുന്ന അന്തേവാസികളുടെ നിത്യച്ചെലവുകളടക്കം പ്രതിസന്ധിയിലാവുകയും വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular