Saturday, April 27, 2024
HomeIndiaറിപ്പബ്ലിക് ദിനചടങ്ങിൽ നിന്ന് ഗാന്ധിജിയുടെ പ്രിയഗാനം ഒഴിവാക്കിയതെന്തിന്? കേന്ദ്രത്തിന്റെ മറുപടി

റിപ്പബ്ലിക് ദിനചടങ്ങിൽ നിന്ന് ഗാന്ധിജിയുടെ പ്രിയഗാനം ഒഴിവാക്കിയതെന്തിന്? കേന്ദ്രത്തിന്റെ മറുപടി

ദില്ലി: മഹാത്മാഗാന്ധി (Mahatma Gandhi) യുടെ പ്രിയഗാനമായ ‘അബൈഡ് വിത്ത് മി’ (Abide With Me) ആണ് കാലങ്ങളായി റിപ്പബ്ലിക് ദിന (Republic Day) ചടങ്ങായ ബീറ്റിംഗ് ദ റിട്രീറ്റിൽ (Beating the Retreat) ഉപയോഗിച്ചിരുന്നത്. എന്നാൽ ഇത്തവണ പകരം ലതാ മങ്കേഷ്കർ (Lata Mangeshkar) ആലപിച്ച ഐ മേരേ വതൻ കെ ലോഗോൻ എന്ന ഗാനമാണ് ഉപയോഗിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിൽക്കെ വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തി. അബൈഡ് വിത്ത് മി എന്ന ഗാനത്തിന് അധിനിവേശ കാലത്തിന്റെ ഓർമ്മപ്പെടുത്തലുണ്ടെന്നും ഇന്ത്യയിലെ ജനങ്ങൾക്ക് ചേർത്ത് വയ്ക്കാനാവുക ഐ മേരേ വതൻ കെ ലോഗോൻ എന്ന ഗാനമാണെന്നും സർക്കാർ സ്രോതസ്സുകൾ വ്യക്തമാക്കുന്നു.

അബൈഡ് വിത്ത് മി എന്ന ഗാനം വളരെ കുറച്ച് പേർക്ക് മാത്രമാണ് മനസ്സിലാക്കാനാവുക, എന്നാൽ ലതാ മങ്കേഷ്കറുടെ സ്വരത്തിൽ പുറത്തിറങ്ങിയ ഐ മേരേ വതൻ കെ ലോഗോൻ ഗാനത്തിന് കൂടുതൽ അർത്ഥതലങ്ങളുണ്ടെന്നും അവർ വിശദീകരിക്കുന്നു. ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ ദേശഭക്തി നിറയ്ക്കുന്ന ഗാനം കൂടിയാണിത്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി ജീവൻ നൽകിയ മുഴുവൻ സൈനികർക്കും ബഹുമാനം നൽകുന്നതാണ് ഈ ഗാനമെന്നുമാണ് വിശദീകരണം.

19ാം നൂറ്റാണ്ടിൽ സ്കോട്ടിഷ് കവിയായ ഹെൻറി ഫ്രാൻസിസ് ലൈറ്റ് ആണ് അബൈഡ് വിത്ത് മി എന്ന ഗാനം രചിച്ചത്. 1950 മുതൽ ബീറ്റിംഗ് ദ റിട്രീറ്റ് സെറിമണിയിൽ ഈ ഗാനം ഉപയോഗിച്ച് വന്നു. 2020 ൽ മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ഈ ഗാനം ബീറ്റിംഗ് ദ റിട്രീറ്റ് ചടങ്ങിൽ നിന്ന് എടുത്തുമാറ്റാൻ ശ്രമിച്ചിരുന്നെങ്കിലും വിവാദമായതോടെ പിൻവലിക്കുകയായിരുന്നു. റിപബ്ലിക് ആഘോഷങ്ങളുടെ സമാപനമായി എല്ലാ വർഷവും ജനുവരി 29ന് നടക്കുന്ന ചടങ്ങാണ് ബീറ്റിംഗ് ദ റിട്രീറ്ര്. ദില്ലിയിലെ ഇന്ത്യാഗേറ്റിൽ 50 വർഷത്തോളമായി അണയാതെ കത്തിയ അമർ ജവാൻ ജ്യോതി നാഷണൽ വാർ മെമ്മോറിയലിലേക്ക് ലയിപ്പിച്ചതിന് പിന്നാലെയാണ് ഗാന്ധിയുടെ പ്രിയ ഗാനവും എടുത്ത് മാറ്റിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular