Monday, May 6, 2024
HomeEditorialമലയാളികള്‍ക്ക് വിദേശത്ത് കൈവരാന്‍ പോകുന്നത് വന്‍ അവസരങ്ങള്‍

മലയാളികള്‍ക്ക് വിദേശത്ത് കൈവരാന്‍ പോകുന്നത് വന്‍ അവസരങ്ങള്‍

മലയാളികള്‍ക്ക് വിദേശത്ത് നിരവധി തൊഴില്‍ അവസരങ്ങളാണ് വരാന്‍ പോകുന്നതെന്ന് ഒഡെപെക് (ഓവര്‍സീസ് ഡവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്റ്) ചെയര്‍മാന്‍ കെ.പി അനില്‍കുമാര്‍.

ജര്‍മനിയില്‍10,000 പേര്‍ക്ക് വിവിധ മേഖലകളില്‍ ജോലി നല്‍കുന്നത് സംബന്ധിച്ച്‌ കരാര്‍ ഒപ്പുവയ്ക്കുന്നതിനായി ഉടന്‍തന്നെ മന്ത്രിതല സംഘം അവിടം സന്ദര്‍ശിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

യുഎഇയിലെ ഒരു ഗ്രൂപ്പിന്റെ സ്‌കൂളില്‍ നൂറ് അദ്ധ്യാപകരെ ആവശ്യമുണ്ട്. ഫുജൈറ ഭരണാധികാരിക്കു പങ്കാളിത്തമുള്ള കമ്ബനിയില്‍ നൂറു കണക്കിന് ജോലിക്കാരെ വിവിധ മേഖലകളില്‍ ആവശ്യമുണ്ട്. ഇതിനായി റിക്രൂട്ട്മെന്റ് നടത്തും.

പാരാമെഡിക്കല്‍ സ്‌റ്റാഫുകള്‍ക്കും അവസരങ്ങള്‍ ഏറെയാണ്. യുകെയിലേക്ക് നൂറ് റേഡിയോ ഗ്രാഫേഴ്‌സിനെ ഉടന്‍ അയയ്ക്കും. മുന്‍പ് നഴ്‌സിംഗ് മേഖലയിലേക്കു മാത്രമാണ് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാ മേഖലകളിലേക്കും റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. ജര്‍മന്‍ ഉള്‍പ്പടെയുള്ള ഭാഷകള്‍ സൗജന്യമായി പഠിപ്പിക്കുന്നുമുണ്ടെന്ന് അനില്‍കുമാര്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular