Monday, May 6, 2024
HomeKeralaഇസ്ലാം ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിനെതിരായിരുന്നുവെന്ന് ഗവര്‍ണ്ണര്‍

ഇസ്ലാം ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിനെതിരായിരുന്നുവെന്ന് ഗവര്‍ണ്ണര്‍

കര്‍ണ്ണാടകയില്‍ ആളിപ്പടരുന്ന ഹിജാബ് വിഷയത്തില്‍ പ്രതികരണവുമായി കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹിജാബിനെതിരായണ് ഗവര്‍ണ്ണറുടെ പ്രസ്താവന. ഇസ്ലാമിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇസ്ലാം സ്ത്രീകള്‍ ഹിജാബിനെതിരായിരുന്നുവെന്ന് ഗവര്‍ണ്ണര്‍ പറയുന്നു.

ഹിജാബ് തങ്ങള്‍ക്ക് വേണ്ടെന്നും ദൈവം നല്‍കിയ സൗന്ദര്യം മറച്ചുവയ്ക്കില്ലെന്നും ഒന്നാം തലമുറയിലെ സ്ത്രീകള്‍ പറഞ്ഞിട്ടുണ്ടെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു. അതേസമയം ഹിജാബ് നിയന്ത്രണത്തില്‍ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ഥിനികള്‍ സുപ്രീംകോടതിയെ സമീപിക്കും. ഉഡുപ്പി ഗവ.കോളജിലെ വിദ്യാര്‍ഥികളാണ് സുപ്രീംകോടതിയെ സമീപിക്കുക.

എന്നാല്‍ പുതിയ വിധി വരുന്നതുവരെ കര്‍ണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഹിജാബ് മാത്രമല്ല, കാവി ഷാളും ധരിക്കരുതെന്നും കോടതി വ്യക്തമാക്കി.
അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular