Sunday, May 5, 2024
HomeEditorialഇത് ഇന്റര്‍നെറ്റില്ലാത്ത രാജ്യം, നൂറില്‍ താഴെ മാത്രം ജനസംഖ്യ; വിശ്വസിക്കാന്‍ സാധിക്കാത്ത കൗതുകങ്ങള്‍

ഇത് ഇന്റര്‍നെറ്റില്ലാത്ത രാജ്യം, നൂറില്‍ താഴെ മാത്രം ജനസംഖ്യ; വിശ്വസിക്കാന്‍ സാധിക്കാത്ത കൗതുകങ്ങള്‍

കൗതുകങ്ങളുടെ മായാകാഴ്ചകള്‍ക്ക് അന്ത്യമില്ല. മനുഷ്യ രാശിയുടെ യാത്രയ്‌ക്കൊപ്പം കാഴ്ചകളുടെ മന്ത്രികച്ചെപ്പുകള്‍ തുറന്നുകൊണ്ടിരിക്കുകയാണ്.

അങ്ങനെയൊരു സ്ഥലത്തെ കുറിച്ചാണ് ഇന്ന് നമ്മള്‍ പരിചയപ്പെടുന്നത്. ഒരു കൊച്ച്‌ ദ്വീപിന്‍റെ കാണാവിശേഷങ്ങളിലേക്ക് നോക്കാം.

ആളുകള്‍ക്ക് അധികം പരിചയമില്ലാത്ത അധികമാര്‍ക്കും പ്രവേശനം ഇല്ലാത്ത ഹവായി ദ്വീപാണ് സ്ഥലം. പേര് നിഹൗ ദ്വീപ്. നൂറില്‍ താഴെ മാത്രം ജനസംഖ്യയുള്ള ഈ ദ്വീപിന്റെ പല കാര്യങ്ങളിലും നമുക്ക് അതിശയം തോന്നും. ദിവസം മുഴുവന്‍ ഇന്‍റര്‍നെറ്റില്‍ ചിലവഴിക്കുന്ന നമുക്ക് ഇന്റര്‍നെറ്റില്ലാത്ത ഒരു സ്ഥലത്തെ കുറിച്ച്‌ ചിന്തിക്കാന്‍ പോലും സാധിക്കില്ല. എന്നാല്‍ ഈ ദ്വീപില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ല. അതുമാത്രമല്ല ഇവിടെ പോലീസ് സ്റ്റേഷനോ ആശുപത്രിയോ ഒന്നും തന്നെയില്ല.

ഇവിടുത്തുകാര്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് മഴവെള്ളത്തെയാണ്. സൂര്യപ്രകാശം സൗരോര്‍ജ്ജമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. കേള്‍ക്കുമ്ബോള്‍ അതിശയം തോന്നുമെങ്കിലും അവിടുത്തുകാര്‍ ഇങ്ങനെയാണ് ജീവിക്കുന്നത്. മൊബൈല്‍ ഫോണിലോ ഇന്റര്‍നെറ്റിലോ അവിടുത്തുകാരുടെ ജീവിതം കുടുങ്ങി കിടക്കുകയല്ല. മൊബൈലോ നെറ്റോ ഇല്ലാതെ ഇന്ന് നമുക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇങ്ങനെ ഒരു നാടും നാട്ടുകാരും നമുക്ക് അത്ഭുതം തന്നെയാണ്.

ആള്‍ക്കാരുടെ എണ്ണം വളരെ കുറവായതിനാല്‍ തന്നെ നമുക്കുള്ള പല സൗകര്യങ്ങളും അവിടെ ഇല്ല. എന്തിനധികം ആവശ്യത്തിനുള്ള റോഡുകള്‍ തന്നെ അവിടെ ഇല്ല എന്നതാണ് വസ്തുത. ഇവിടുത്തുകാര്‍ പ്രധാനമായും സൈക്കിളിലും ബൈക്കിലും കാല്‍നടയുമായാണ് യാത്ര ചെയ്യാറുള്ളത്.

ഇവിടുത്തെ ചുരുങ്ങിയ ആളുകളുമായല്ലാതെ പുറംലോകവുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ല. ഇവിടേക്കും അതികം ആരും എത്തിപെടാറുമില്ല. അതുകൊണ്ട് തന്നെ തുടക്കം മുതലുള്ള ഇവരുടെ പൈതൃകത്തിനോ സംസ്കാരത്തിനോ യാതൊരുവിധ കോട്ടവും പറ്റിയിട്ടില്ല. മാത്രവുമല്ല വംശനാശ ഭീഷണി നേരിടുന്ന നിരവധി ജീവജാലങ്ങളും ഇവിടെ ഉണ്ട്. ഇവിടുത്തുകാരുടെ പ്രധാന ഉപജീവന മാര്‍ഗം മീന്‍പിടുത്തവും വേട്ടയാടലും ആകുന്നു. വെറും 180 കിലോമീറ്റര്‍ മാത്രമാണ് ഈ ദ്വീപിന്‍റെ വിസ്തൃതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular