Tuesday, May 7, 2024
HomeUSAഅഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് കോവിഡ് വാക്സീൻ ലഭ്യമാക്കണം: വിവേക് മൂർത്തി

അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് കോവിഡ് വാക്സീൻ ലഭ്യമാക്കണം: വിവേക് മൂർത്തി

വാഷിങ്ടൻ ഡിസി ∙ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് കോവിഡ് വാക്സീൻ അടിയന്തിരമായി നൽകുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്ന് യുഎസ് സർജൻ ജനറൽ വിവേക് മൂർത്തി അഭിപ്രായപ്പെട്ടു. നമ്മുടെ ഏറ്റവും പ്രിയപ്പെട്ട കുട്ടികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഉണ്ട്.

തന്റെ നാലു വയസ്സുള്ള മകൾക്ക് കോവിഡ് പോസിറ്റീവാണെന്ന് ഫെബ്രുവരി 15 ചൊവ്വാഴ്ച ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

മകളുടെ പോസിറ്റീവ് റിസൾട്ട് എന്നെ ഭയപ്പെടുത്താതിരുന്നില്ല. എല്ലാ മാതാപിതാക്കളും  ചോദിക്കുന്ന ഒരു ചോദ്യം ഞാനും ചോദിക്കുന്നു. എന്റെ മകൾ സുരക്ഷിതയല്ലേ ? അവളെ സംരക്ഷിക്കുന്നതിന് കൂടുതൽ എന്തെങ്കിലും എനിക്ക് ചെയ്യാനാകുമോ ? എന്റെ തെറ്റുകൊണ്ടാണോ മകൾക്ക് കോവിഡ് വന്നത് ?  ഒരു ഡോക്ടറോ, സർജൻ ജനറലോ എന്നതിലുപരി ഞാൻ ഒരു പിതാവാണ്.

മുതിർന്നവരിൽ കാണുന്ന അത്രയും ഗൗരവമായ രോഗലക്ഷണങ്ങൾ കുട്ടികളിൽ കാണാനില്ല. എന്റെ മകൾക്ക് പനിയും സോർ ത്രോട്ടും ഉണ്ട്.

സ്കൂളുകളിൽ നിന്നും മാസ്ക്ക് മാൻഡേറ്റ് നീക്കം ചെയ്യുന്നതും അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനുള്ള തീരുമാനം ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നീട്ടികൊണ്ടു പോകുന്നതിലും റൂത്തി ആശങ്ക അറിയിച്ചു. കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനു മുന്തിയ പരിഗണന എഫ്ഡിഎ നൽകണമെന്നും മൂർത്തി നിർദേശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular