Friday, April 26, 2024
HomeUSA15വയസ്സിൽ 7 അടി അഞ്ചിഞ്ച് – ഗിന്നസ് വേൾഡ് റെക്കോർഡിൽ സ്ഥാനം പിടിച്ചു ഒലിവർ റയോക്സ്

15വയസ്സിൽ 7 അടി അഞ്ചിഞ്ച് – ഗിന്നസ് വേൾഡ് റെക്കോർഡിൽ സ്ഥാനം പിടിച്ചു ഒലിവർ റയോക്സ്

ബ്രാണ്ടൻറ്റൺ(ഫ്ലോറിഡാ)∙ 15 വയസ്സുള്ള ബാസ്ക്കറ്റ് ബോൾ താരം ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചു.ഒലിവർ റയോക്സാണ് 7 അടി അഞ്ചിഞ്ച് ഉയരവുമായി ലോക റെക്കോർഡ് സ്ഥാപിച്ചത്. കൗമാര പ്രായത്തിൽ ഇത്രയും ഉയരം എന്നതാണ് ലോക റെക്കോർഡ് നേടാൻ ഒലിവറിനെ സഹായിച്ചത്.

കനേഡിയൻ മാതാപിതാക്കളും ഉയരത്തിൽ മറ്റുള്ളവരേക്കാൾ മുന്നിലാണ്. ഒലിവറിന്റെ പിതാവിന് 6.8 അടിയും മാതാവിന് 6.2 അടിയും ഉയരം ഉണ്ട്. ഫ്ലോറിഡാ ഐഎംജി അക്കാദമി ബാസ്ക്കറ്റ് ബോൾ താരമാണ് ഒലിവർ. ഉയരം മാത്രമല്ല സമർത്ഥനായ ഒരു വിദ്യാർഥി കൂടിയാണ് ഒലിവർ. ഒലിവർ ധരിക്കുന്ന ഷൂസ്സിന്റെ സൈസ് 20 ആണ്.

ഒലിവർ ഓരോ വർഷവും പത്തു സെന്റീമീറ്റർ വരെ വളരുന്നു എന്നാണു ഡോക്ടർമാർ കണ്ടെത്തിയിട്ടുള്ളത്. 10,11,12 വയസ്സുകളിലായിരുന്നു ഒലിവറിന്റെ ത്വരിതഗതിയിലുള്ള വളർച്ച. ഇപ്പോൾ പഠിക്കുന്ന സ്കൂളിലെ ഏറ്റവും പ്രായം കൂടിയ വിദ്യാർത്ഥിയാണ് ഒലിവർ. ഒലിവറിനെ ബാസ്ക്കറ്റ് ബോൾ ടീമിൽ ലഭിച്ചതിൽ ഹെഡ് കോച്ച് ജൊമി ഷില്ലർ അഭിമാനിക്കുന്നു.

പി പി ചെറിയാൻ 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular