Sunday, May 5, 2024
HomeEditorialഅപൂര്‍വങ്ങളില്‍ അപൂര്‍വം ഗോസ്റ്റ് ഷാര്‍ക്ക് കുഞ്ഞിനെ കണ്ടെത്തി

അപൂര്‍വങ്ങളില്‍ അപൂര്‍വം ഗോസ്റ്റ് ഷാര്‍ക്ക് കുഞ്ഞിനെ കണ്ടെത്തി

വെല്ലിംഗ്ടണ്‍: സമുദ്രത്തിന്റെ ആഴമുള്ള ഭാ​ഗങ്ങളില്‍ മാത്രം കണ്ടുവരുന്ന ഗോസ്റ്റ് ഷാര്‍ക്ക് കുഞ്ഞിനെ ന്യൂസിലന്‍ഡില്‍ കണ്ടെത്തി.

ന്യൂസീലന്‍ഡിലെ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഒഫ് വാട്ടര്‍ ആന്‍ഡ് അറ്റ്‌മോസ്ഫറിക് റിസര്‍ച്ചിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് അടുത്ത കാലത്തായി മുട്ട വിരിഞ്ഞുണ്ടായ കുഞ്ഞിനെ കണ്ടെത്തിയത്‌. അപൂര്‍വമായി മാത്രം കാണാന്‍ സാധിക്കുന്ന ​ഗോസ്റ്റ് ഷാര്‍ക്ക് കുഞ്ഞിനെ കണ്ടെത്തിയത് ശാസ്ത്രലോകത്തെ നേട്ടമായിട്ടാണ്‌ വിലയിരുത്തപ്പെടുന്നത്. പ്രായം ചെന്ന ഗോസ്റ്റ് ഷാര്‍ക്കുകളെ മാത്രമെ സാധാരണയായി കാണാന്‍ സാധിക്കൂ.

ഗോസ്റ്റ് ഷാര്‍ക്കിന്റെ വളര്‍ച്ചാഘട്ടങ്ങളെ കുറിച്ച്‌ പഠിക്കാന്‍ ഈ കണ്ടെത്തല്‍ ഉപയോഗപ്പെടും.

ശാസ്ത്രജ്ഞരാണ് കണ്ടെത്തലിന് പിന്നില്‍.

പ്രായമുള്ള പ്രേതസ്രാവുകളില്‍ നിന്ന് ഏറെ വ്യത്യസ്തരാണ് ഇവയുടെ കുഞ്ഞുങ്ങള്‍. ഇവ വ്യത്യസ്ത സ്വഭാവ സവിശേഷത പ്രകടിപ്പിക്കാറുള്ളതിനാല്‍ തന്നെ ഈ കണ്ടെത്തല്‍ വളരെയധികം പ്രധാനപ്പെട്ടതാണ്. ഗോസ്റ്റ് ഷാര്‍ക്കുകളെന്നാണ് ഇവ അറിയപ്പെടുന്നതെങ്കിലും ഇവയ്ക്ക് സ്രാവുകളുമായി യാതൊരു വിധ ബന്ധവുമില്ല. കടലിന്റെ ആഴങ്ങളിലാണ് വാസമുറപ്പിക്കാറുള്ളതെങ്കിലും വളരെ അപൂര്‍വമായി ആഴം കുറഞ്ഞ തീരപ്രദേശങ്ങളിലും ഇവയെ കാണാറുണ്ട്.

കടലിന്റെ ആഴമേറിയ ഭാഗത്ത് വസിക്കുന്ന ഇത്തരം സമുദ്രജീവികളെ കുറിച്ച്‌ പഠിക്കുന്നത് ശ്രമകരമാണ്. ആഴക്കടല്‍ സമുദ്ര ജീവികളുടെ എണ്ണത്തെ കുറിച്ചുള്ള പഠനങ്ങള്‍ നടക്കുന്നതിനിടെ ആകസ്മിമായിട്ടാണ് പ്രേതസ്രാവിന്റെ കുഞ്ഞിനെ കണ്ടെത്തിയത്

-ഡോ ബ്രിട്ട് ഫിനുച്ചി

ഗവേഷണ സംഘാംഗം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular