എന്നും ഇടതുപക്ഷത്തിനൊപ്പം നിന്നയാളാണ് കെപിഎസി ലളിത. അതേസമയം, കടുത്ത വിശ്വാസിയുമാണ്. കിട്ടുന്ന സമയങ്ങളിലെല്ലാം ഗുരുവായൂരെത്തി തൊഴാന്‍ അവര്‍ സമയം കണ്ടെത്തിയിരുന്നു.
ഷൂട്ടിന് പോകുമ്ബേഴെല്ലാം ഗുരുവായൂരപ്പന്റെ ചെറിയൊരു ഫോട്ടോയും വിളക്കും കൈയില്‍ കരുതും. എവിടെയാണെങ്കിലും എന്നും കുളിച്ച് വിളക്ക് കൊളുത്തണം എന്നത് ലളിതയ്ക്ക് നിര്‍ബന്ധമായിരുന്നു. ഗുരുവായൂരപ്പന് രക്ഷിച്ച പല അവസരങ്ങളും ജീവിതത്തിലുണ്ടായിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. അതിലൊന്നായിരുന്നു വിവാഹ ശേഷമുള്ള സംഭവം.
ഭരതന്റെ അമ്മയ്ക്ക് തുടക്കത്തില്‍ ലളിതയോടെ ചെറിയൊരു നീരസമുണ്ടായിരുന്നു. അമ്മയും കടുത്ത ഗുരുവായൂര്‍ ഭക്തയാണ്. വിവാഹം കഴിഞ്ഞ ശേഷം ഒരിക്കല്‍ ഭരതന്റെ വീട്ടിലേക്ക് വന്ന അമ്മ കാണുന്നത് വിളക്ക് കൊളുത്തി ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിക്കുന്ന ലളിതയെയാണ്. അതോടെ അമ്മയുടെ ദേഷ്യവും അനിഷ്ടവും അലിഞ്ഞില്ലാതായി. അന്ന് മുതല്‍ അമ്മയുടെ പ്രിയപ്പെട്ട മരുമകളായി ലളിത മാറുകയായിരുന്നു.
രാഷ്ട്രീയത്തെ കുറിച്ച് ചോദിച്ചാല്‍ ലളിതയുടെ മറുപടി ഇങ്ങനെ. ‘കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ കുറിച്ച് ആഴത്തിലുള്ള അറിവൊന്നും ഇല്ല. ചുവപ്പിനോട് പക്ഷേ എന്നും ആവേശവും ഇഷ്ടവുമാണ്. പാര്‍ട്ടി വിഭജിച്ചപ്പോള്‍ കെപിഎസി സിപിഐയ്ക്കൊപ്പമായിരുന്നു. പക്ഷേ, ഞാന്‍ രണ്ടു പാര്‍ട്ടിയുടെയും പരിപാടിയില്‍ പങ്കെടുക്കാറുണ്ട്. അച്ഛനും അമ്മയും പോലെയാണ് എനിക്ക് സിപിഎമ്മും സിപിഐയും.”