Monday, May 6, 2024
HomeKeralaആയുധങ്ങളും 188 കിലോ കഞ്ചാവുമായി യുവാക്കള്‍ എക്സൈസ് പിടിയില്‍

ആയുധങ്ങളും 188 കിലോ കഞ്ചാവുമായി യുവാക്കള്‍ എക്സൈസ് പിടിയില്‍

പാലക്കാട്​: കാറില്‍ കടത്താന്‍ ശ്രമിച്ച 188 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ എക്സൈസ് പിടിയില്‍. പെരുമ്ബാവൂര്‍ തണ്ടേക്കാട് പുത്തന്‍ വീട്ടുപറമ്ബില്‍ മുഹമ്മദ് ബിലാല്‍ (ബിനു -37), പഴയന്നൂര്‍ കല്ലേപ്പാടം പന്തലാംകുണ്ട് വീട്ടില്‍ അഭിത്ത് (24) എന്നിവരാണ്‌ അറസ്റ്റിലായത്‌.

ഇവരില്‍ നിന്ന്​ രണ്ട് വടിവാളുകളും വ്യത്യസ്ത നമ്ബറുകളിലുള്ള നമ്ബര്‍ പ്ലേറ്റുകളും കണ്ടെത്തിയിട്ടുണ്ട്.

വാളയാര്‍ ടോള്‍ പ്ലാസക്ക് സമീപം വെള്ളിയാഴ്ച രാത്രി 12.30-ന് ആണ് ഇവര്‍ പിടിയിലായത്.​ സ്റ്റേറ്റ് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് ആണ്​ ടോള്‍ പ്ലാസക്ക്​ സമീപം നടത്തിയ പരിശോധനയില്‍​ ഇവരെ പിടികൂടിയത്​. തൃശൂര്‍ കേന്ദ്രീകരിച്ച്‌ വില്‍പനക്കായി ആന്ധ്രയില്‍ നിന്ന്​ എത്തിച്ച കഞ്ചാവ് ടോള്‍ പ്ലാസക്ക്​ സമീപമുള്ള ബസ്​സ്റ്റോപ്പില്‍ വെച്ച്‌ പൊതികളാക്കി വേറൊരു കാറിലേക്ക് മാറ്റുന്നതിനിടയിലാണ്​ പ്രതികള്‍ പിടിയിലായത്.

പിടികൂടിയ കഞ്ചാവിന് 90 ലക്ഷം വിലവരുമെന്നും കഞ്ചാവ് മറ്റുള്ളവര്‍ തട്ടിയെടുക്കാതിരിക്കാനാണ് പ്രതികള്‍ ആയുധം കൈവശം വെച്ചതെന്നും എക്സൈസ് സംഘം പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ച കാറും കസ്‌റ്റഡിയിലെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular