Sunday, May 5, 2024
HomeKeralaനിമിഷപ്രിയയെ രക്ഷിക്കാന്‍ ദയാധനം നല്‍കാന്‍ ആക്ഷന്‍ കമ്മിറ്റി

നിമിഷപ്രിയയെ രക്ഷിക്കാന്‍ ദയാധനം നല്‍കാന്‍ ആക്ഷന്‍ കമ്മിറ്റി

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി നഴ്സ് നിമിഷപ്രിയയുടെ(33) വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. സേവ് നിമിഷപ്രിയ ഗ്ലോബല്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. . ദയാധനം നല്‍കിയാല്‍ നിമിഷയെ മോചിപ്പിക്കാം. ഇതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ദയാധനമായി രണ്ട് കോടി രൂപവരെ നല്‍കേണ്ടി വന്നേക്കുമെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ കണക്കുകൂട്ടല്‍. ഒരു മാസത്തിനുള്ളില്‍ ഈ തുക കണ്ടെത്തണം. ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. നിമിഷ പ്രിയയുടെ വധശിക്ഷക്കെതിരെ ഉടന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുമെന്നും നിമിഷപ്രിയ ഗ്ലോബല്‍ ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി. നേരത്തെ

കഴിഞ്ഞ തിങ്കളാഴ്ചയാണ് യെമന്‍ പൌരന്‍ തലാല്‍ അബ്ദുമഹ്ദിയെ  കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ  വധശിക്ഷ ശരിവച്ചത്. വിചാരണ കോടതി വധശിക്ഷ നല്‍കിയതിനെതിരെ നല്‍കിയ അപ്പീല്‍ തള്ളി സനായിലെ അപ്പീല്‍ കോടതിയാണ് വധശിക്ഷ ശരിവെച്ചത്.

തുക സമാഹരിച്ച് ശേഷം കൊല്ലപ്പെട്ട ആളുകളുടെ ബന്ധുക്കളുമായി ദൂതന്‍മാര്‍ മുഖേന ബന്ധപ്പെടാനാണ് തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular