യുദ്ധം ശക്തമായി തുടരുന്നത് അന്താരാഷ്ട്ര വിപണിയിലുണ്ടാക്കിയ ആഘാതം ഇന്ത്യന്‍ രൂപയ്ക്ക് വന്‍തിരിച്ചടി . ഡോളറുമായുളള രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലെത്തി. ഡോളറിനെതിരെ 77 രൂപയാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം.
യുഎഇ ദിര്‍ഹവുമായും രൂപയുടെ മൂല്യം ഇടിഞ്ഞു. ഒരു ദിര്‍ഹത്തിന്റെ ഇപ്പോഴത്തെ മൂല്യം 20.94 രൂപയാണ്. ഇതേത്തുടര്‍ന്ന് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളുടെ എണ്ണം കൂടി.
ക്രൂഡ് ഓയില്‍ വിലയിലും യുദ്ധം വലിയ വര്‍ധനയാണ് ഉണ്ടാക്കിയിരിക്കുന്നത്. ബാരലിന് 121 ഡോളര്‍ ആണ് നിലവിലെ ക്രൂഡ് ഓയില്‍ വില.