Friday, May 3, 2024
HomeKeralaകെ-റെയില്‍ കല്ലിടല്‍ തുടരുന്നു; വേറിട്ട പ്രതിഷേധവുമായി കുട്ടികള്‍

കെ-റെയില്‍ കല്ലിടല്‍ തുടരുന്നു; വേറിട്ട പ്രതിഷേധവുമായി കുട്ടികള്‍

ചെങ്ങന്നൂര്‍: ജനരോഷം മറികടന്ന് പൊലീസ് സംരക്ഷണത്തില്‍ കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി സര്‍വേയുടെ ഭാഗമായുള്ള കല്ലുകള്‍ സ്ഥാപിക്കല്‍ തുടരുന്നു.

വ്യാഴാഴ്ച മുളക്കുഴ പഞ്ചായത്തിലെ പൂപ്പന്‍കരമോടി തച്ചിലേത്ത് ഭാഗത്ത് മതില്‍ ചാടി കടന്നെത്തിയ കുട്ടികളുടെ പ്രതിഷേധം വേറിട്ട കാഴ്ചയായി.

സ്കൂള്‍ യൂനിഫോമണിഞ്ഞ വിദ്യാര്‍ഥിനിയുമുണ്ടായിരുന്നു. ”കെ റെയില്‍ കമ്ബനി ഗോ ബാക്ക്, വിട്ടുതരില്ല വിട്ടുതരില്ല ഒരിഞ്ചു മണ്ണും വിട്ടുതരില്ല, കെ റെയില്‍ കമ്ബനി ഗോ ബാക്ക്, കെ റെയില്‍ ഞങ്ങള്‍ക്കു വേണ്ടേ വേണ്ടാ, പൊലീസ് നീതി പാലിക്കുക” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉശിരോടെ ഉയര്‍ത്തുന്നവരില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ വരെയുണ്ടായിരുന്നു. രാവിലെ പാറപ്പാട് മേഖലയില്‍ സര്‍വേ ആരംഭിച്ചപ്പോഴും വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ള വനിതകള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നു. പൂപ്പന്‍കരമോടി കിഴക്ക്, വലിയ പറമ്ബ് കോളനി, പാറപ്പാട് തുടങ്ങിയ പ്രദേശങ്ങളിലും സര്‍വേ നടത്തി.

ബുധനാഴ്ച അവസാനഘട്ടത്തിലെ കല്ലിടലിനിടെ വൈകീട്ട് മുളക്കുഴ തെക്ക് തോട്ടിയാട്ട് ഫാ. മാത്യു വര്‍ഗീസിനെയും (29), അമ്മ മേരി വര്‍ഗീസിനെയും (65) പൊലീസ് കൈയേറ്റം ചെയ്തതായി സമരക്കാര്‍ ആരോപിച്ചു. വീട് നഷ്ടമാകുന്ന കാഴ്ച കണ്ടു ചെറുത്തപ്പോള്‍ പൊലീസ് ശക്തമായി പിടിച്ചുവലിച്ചെന്നും ഇതിനിടെ അമ്മ കുഴഞ്ഞുവീണതായും ഫാ. മാത്യു പറഞ്ഞു. ട്രിച്ചി സെന്‍റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയാണ്.

ചെ​ങ്ങ​ന്നൂ​ര്‍: കെ-​റെ​യി​ല്‍ സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​ക്ക് അ​ന്തി​മ അ​നു​മ​തി ന​ല്‍​കി​ല്ലെ​ന്ന്​ റെ​യി​ല്‍​വേ ബോ​ര്‍​ഡ് അ​റി​യി​ച്ച​താ​യി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി. വി​ഷ​യ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ക്കാ​നാ​ണ് ചെ​യ​ര്‍​മാ​ന്‍ വി.​കെ. ത്രി​പാ​ഠി​യു​മാ​യി എം.​പി റെ​യി​ല്‍​വേ ആ​സ്ഥാ​ന​മാ​യ റെ​യി​ല്‍​ഭ​വ​നി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

കെ-​റെ​യി​ല്‍ സി​ല്‍​വ​ര്‍ ലൈ​നി​ന് ത​ത്ത്വ​ത്തി​ല്‍ ന​ല്‍​കി​യ അ​നു​മ​തി എ​ന്ന​ത് സ​ര്‍​വേ പോ​ലെ​യു​ള്ള ന​ട​പ​ടി​ക​ള്‍​ക്കു വേ​ണ്ടി സ്വാ​ഭാ​വി​ക​മാ​യി ഏ​തു​സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചാ​ലും അ​നു​വ​ദി​ക്കു​ന്ന ഒ​ന്ന് മാ​ത്ര​മാ​ണ്. എ​ന്നാ​ല്‍, റെ​യി​ല്‍​വേ വ​കു​പ്പ് സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​ക്ക് അ​ന്തി​മാ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ല. റെ​യി​ല്‍​വേ​യു​ടെ വ​സ്തു​വി​ല്‍ കൂ​ടി ഒ​രു കാ​ര​ണ​വ​ശാ​ലും മ​റ്റൊ​രു ലൈ​ന്‍ ക​ട​ന്നു​പോ​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ട് റെ​യി​ല്‍​വേ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ ആ​വ​ര്‍​ത്തി​ച്ച​താ​യും എം.​പി അ​റി​യി​ച്ചു.

ചെങ്ങന്നൂര്‍: വൈദികനെ പൊലീസ് മര്‍ദിച്ചതില്‍ ചെങ്ങന്നൂര്‍ ഭദ്രാസന കൗണ്‍സില്‍ പ്രതിഷേധിച്ചു. ഓര്‍ത്തഡോക്‌സ് സഭയുടെ ചെന്നൈ ഭദ്രാസനത്തിലെ വൈദികനും ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ മുളക്കുഴ സെന്‍റ് മേരീസ് പള്ളി ഇടവകാംഗവുമായ തോട്ടിയാട്ട് വീട്ടില്‍ ഫാ. മാത്യു വര്‍ഗീസിനെ പൊലീസ് അകാരണമായി മര്‍ദിക്കുകയും വലിച്ചിഴക്കുകയും ചെയ്തതില്‍ കൗണ്‍സില്‍ പ്രതിഷേധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular