Thursday, May 2, 2024
HomeCinema'റാംജി റാവു സ്പീക്കിങിന് ആദ്യം ആളുകേറിയില്ല, ‌അമിത മദ്യപാനിയാണെന്നത് വെറും ​ഗോസിപ്പ് മാത്രം'; സായ് കുമാര്‍!

‘റാംജി റാവു സ്പീക്കിങിന് ആദ്യം ആളുകേറിയില്ല, ‌അമിത മദ്യപാനിയാണെന്നത് വെറും ​ഗോസിപ്പ് മാത്രം’; സായ് കുമാര്‍!

വ്യത്യസ്ത കഥാപാത്രങ്ങള്‍ അതിമനോഹരമായി കൈകാര്യം ചെയ്യുന്ന നടനാണ് സായ് കുമാര്‍. റാംജിറാവു സ്പീക്കിങ് കണ്ടുകൊണ്ടിരിക്കുമ്ബോള്‍ ഒരിക്കല്‍ പോലും സായ്കുമാര്‍ ഒരു പുതുമുഖ നടനാണെന്ന് തോന്നുകയേ ഇല്ല.

അങ്ങേയറ്റം വൈകാരിക സംഘര്‍ഷം ഉളവാകുന്ന രംഗത്ത് പോലും സായ് കുമാര്‍ പുലര്‍ത്തുന്ന അനായാസത റാംജിറാവുവിലെ പല ഫ്രെയിമുകളെയും മികവുറ്റതാക്കിയിട്ടുണ്ട്. മുഖത്തെ പേശി ചലനങ്ങളില്ലാതെത്തന്നെ സായ്കുമാര്‍ കഥാപാത്രം പ്രേക്ഷകനുമായി സംവദിക്കുന്നതിന്റെ അനായാസത മനോഹരമാണ്. അതുകൊണ്ട് തന്നെയാണ് സായ് കുമാറിന്റെ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാകുന്നതും.

1989ല്‍ സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെയാണ് സായ്കുമാര്‍ സിനിമയില്‍ അഭിനയിച്ച്‌ തുടങ്ങുന്നത്. അതുവരെ നാടകങ്ങളിലായിരുന്നു സായ് കുമാര്‍ പ്രവര്‍ത്തിച്ചിരുന്നത്. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിലെ ആദ്യ ചിത്രം തൊഴില്‍രഹിതരായ രണ്ട് ചെരുപ്പക്കാരുടേയും നാടക കമ്ബനി പൊളിഞ്ഞ് ഒടുവില്‍ വീട് തന്നെ നാടക ബുക്കിങ് ഓഫീസാക്കി മാറ്റിയ മാന്നാര്‍ മത്തായിയുടെയും കഥയാണ് നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചത്. നര്‍മ്മത്തിലൂടെ നൊമ്ബരങ്ങളുടെ കഥ പറഞ്ഞ എക്കാലത്തെയും സിദ്ദിഖ്-ലാല്‍ സിനിമകളിലെ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രമാണ് റാംജിറാവു സ്പീക്കിങ്ങ്.

റാംജി റാവു സ്പീക്കിങില്‍ അഭിനയിക്കുമ്ബോള്‍

ചിത്രത്തില്‍ നായകനാകുമ്ബോള്‍ സായ്കുമാര്‍ പുതുമുഖമായിരുന്നു. നടി രേഖയും മലയാളത്തില്‍ ആദ്യമായിരുന്നു. ഒട്ടും താല്‍പര്യമില്ലാതെയാണ് റാംജി റാവു സ്പീക്കിങില്‍ അഭിനയിക്കാന്‍ പോയതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സായ്കുമാര്‍ ഇപ്പോള്‍. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സായ്കുമാറിന്റെ തുറന്ന് പറച്ചില്‍. ‘നാടകത്തിലെ പ്രകടനം കണ്ടിട്ടാണ് എനിക്ക് ക്ഷണം വന്നത്. അതിന് മുമ്ബ് ഒരു സിനിമയിലേക്ക് ക്ഷണം വന്നിരുന്നു. അന്ന് അവര്‍ നിര്‍ബന്ധിച്ച്‌ വിളിച്ചതിനാലാണ് പോയതും അഭിനയിക്കാമെന്ന് ഏറ്റതും. നാടകം പോലും വേണ്ടെന്ന് വെച്ചായിരുന്നു ആ സിനിമയ്ക്ക് വേണ്ടി നടന്നത്. എന്നാല്‍ അവര്‍ അവസാന നിമിഷം പല കാരണങ്ങള്‍‌ പറഞ്ഞ് ഒഴിവാക്കി. നാടകം അവതരിപ്പിച്ചാണ് വരുമാനം കണ്ടെത്തുന്നത്. അവസാനം സിനിമയും ഇല്ല നാടകവും ഇല്ലെന്ന അവസ്ഥയായി. അതിന്റെ സങ്കടവും ദേഷ്യവും ഉള്ളില്‍ കിടക്കുന്നതിനാല്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ഉണ്ടെന്ന് പറഞ്ഞ് ആരെങ്കിലും സമീപിച്ചാല്‍ തന്നെ ഞാന്‍ വിശ്വസിക്കാന്‍ തയ്യാറാകുമായിരുന്നില്ല. എന്നെ ആസാക്കാന്‍ വരുന്നതാണ് എന്നാണ് കരുതിയത്.’

തിയേറ്ററുകളില്‍ ആള് കേറിയില്ല

‘നാടകത്തിലേക്കും ഇഷ്ടം കൊണ്ട് വന്നതല്ല. സംഭവിച്ച്‌ പോയതാണ്. ലാലും വേറൊരാളും കൂടെയാണ് ഫാസില്‍ നിര്‍മിക്കുന്ന സിനിമയാണ്… നായകവേഷം ചെയ്യാനാണ് ഒന്ന് വരാമോ എന്നൊക്കെ ചോദിച്ച്‌ എന്നെ സമീപിച്ചത്. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ കത്തി നില്‍ക്കുമ്ബോള്‍ ഫാസില്‍ അദ്ദേഹത്തിന്റെ സിനിമയില്‍ എന്നെ നായകനാക്കുമെന്ന് എനിക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. വെറുതെ കളിയാക്കാതെ പോകാനാണ് ഞാന്‍ പറഞ്ഞത്. പിന്നെ കൂട്ടുകാരൊക്കെ നിര്‍ബന്ധിച്ചപ്പോള്‍ സ്വാതി തിരുനാള്‍ നാടകത്തില്‍ നിന്നും പിന്മാറി ഞാന്‍ റാംജി റാവു ചെയ്യാന്‍ പോയി. അന്ന് ആ പടത്തില്‍‌ മുകേഷ് മാത്രമാണ് കുറച്ചെങ്കിലും അറിയപ്പെടുന്ന ഒരാള്‍. റാംജി റാവു വലിയൊരു തുടക്കം നല്‍കി. ആദ്യ തിയേറ്ററുകളില്‍ റാംജി റാവു കാണാന്‍ ചില മിക്ക തിയേറ്ററുകളിലും പതിനഞ്ചില്‍ താഴെ ആളുകളെ ഉണ്ടായിരുന്നുള്ളൂ. അന്ന് പടത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ വിളിച്ചപ്പോഴെല്ലാം സിനിമ ഫ്ലോപ്പ് എന്നാണ് പറഞ്ഞത്. പിന്നെ ചെറിയ രീതിയില്‍ ആളുകള്‍ കയറി തുടങ്ങിയപ്പോള്‍ അണിയറപ്രവര്‍ത്തകര്‍‌ നിര്‍ബന്ധിച്ച്‌ തിയേറ്ററുകള്‍ ഒരാഴ്ച കൂടി റാംജി റാവു കളിച്ചു.’മദ്യപാനിയാണെന്നത് ​ഗോസിപ്പ്

‘പടം പൊട്ടിയെന്ന് ഞാന്‍ ഉറപ്പിച്ചു. അങ്ങനെ നാട്ടിലെ പെട്രോള്‍ പമ്ബില്‍ ബൈക്കും കൊണ്ട് നില്‍ക്കുകയാണ്. അവിടെ അടുത്തുള്ള തിയേറ്ററില്‍ സിനിമ കാണാന്‍ വലിയ ക്യൂ കാണാം. വേറെ ഏതോ സിനിമയാണെന്നാണ് കരുതിയത്. അങ്ങനെ നില്‍ക്കുമ്ബോള്‍ പെട്ടന്ന് ആരോ ബാലാകൃഷ്ണ എന്ന് വിളിച്ചു. ഞാന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍‌ ഒരുപാടാളുകള്‍ എന്റെ അടുത്തേക്ക് ഓടി വന്ന് എന്നെ പൊതിഞ്ഞു. അന്നാണ് പടം വിജയിച്ചുവെന്ന് ഞാന്‍ മനസിലാക്കിയത്. കരയണോ ചിരിക്കണോ എന്ന് അറിയാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ആളുകള്‍ കൂടി തിക്കും തിരക്കുമായപ്പോള്‍ പൊലീസ് ഇടപെട്ടാണ് എന്നെ വീട്ടില്‍ എത്തിച്ചത്. റാംജി റാവു വിജയമായപ്പോള്‍ കുറേ ഓഫറുകള്‍ വന്നു. ചിലരുടെ അവസ്ഥകള്‍ കണ്ട് സിനിമ ചെയ്യാമെന്ന് ഏറ്റു. അത് വലിയ മണ്ടത്തരമായിരുന്നു. അന്ന് ഞാന്‍‌ തീരുമാനിച്ച്‌ കുറച്ച്‌ നാള്‍ സിനിമയില്‍ നിന്നും വിട്ടുനിന്നു. പക്ഷെ ​ഗോസിപ്പുകള്‍‌ ഞാന്‍ മദ്യപാനിയായിരുന്നകൊണ്ട് സിനിമകള്‍ കിട്ടിയില്ല എന്നായിരുന്നു. അതില്‍ സത്യമില്ല’ സായ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular