Tuesday, May 7, 2024
HomeKeralaമദ്യം വിളമ്ബാനും ഡാന്‍സിനും വിദേശ വനിതകള്‍; കൊച്ചിയിലെ ഹോട്ടലിനെതിരെ കേസെടുത്തുമദ്യം വിളമ്ബാനും ഡാന്‍സിനും വിദേശ വനിതകള്‍;...

മദ്യം വിളമ്ബാനും ഡാന്‍സിനും വിദേശ വനിതകള്‍; കൊച്ചിയിലെ ഹോട്ടലിനെതിരെ കേസെടുത്തുമദ്യം വിളമ്ബാനും ഡാന്‍സിനും വിദേശ വനിതകള്‍; കൊച്ചിയിലെ ഹോട്ടലിനെതിരെ കേസെടുത്തു

അബ്കാരി നിയമം ലംഘിച്ചതിന് കൊച്ചി എം.ജി.റോഡിലെ ഹാര്‍ബര്‍ വ്യൂ ഹോട്ടലിനെതിരെയാണ് എക്‌സൈസ് കേസെടുത്തത്.

എറണാകുളം: നിയമം ലംഘിച്ച്‌ സ്ത്രീകളെ കൊണ്ട് മദ്യം വിളമ്ബിച്ച സംഭവത്തില്‍ കൊച്ചിയിലെ ബാര്‍ ഹോട്ടലിനെതിരെ എക്സൈസ് കേസെടുത്തു.

കൊച്ചി എം.ജി.റോഡിലെ ഹാര്‍ബര്‍ വ്യൂ ഹോട്ടലിനെതിരെയാണ് കേസെടുത്തത്. വിദേശമദ്യ നിയമം ലംഘിച്ചതിനും, സ്റ്റോക്ക് രജിസ്റ്ററില്‍ ക്രമക്കേട് കണ്ടെത്തിയതിനുമാണ് എക്‌സൈസ് കേസെടുത്തത്.

സ്ത്രീകളുടെ കാബറയും മദ്യം വിളമ്ബലും;കൊച്ചിയിലെ ബാര്‍ഹോട്ടലിനെതിരെ കേസെടുത്തു

ഹോട്ടല്‍ മാനേജറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യ സത്കാരത്തിന് ഹോട്ടലില്‍ സ്ത്രീകളെ നിയോഗിക്കുകയും, വിദേശ വനിതയുടെ ഡാന്‍സും സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി ഹാര്‍ബര്‍ വ്യൂ ഹോട്ടലിലെ ‘ഫ്ലയി ഹൈ’ ബാറിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു സ്ത്രീകളെ മദ്യ വിതരണത്തിന് നിയോഗിച്ചത്. മദ്യം വിതരണം ചെയ്യാന്‍ സ്ത്രീകളെ നിയോഗിക്കരുതെന്നാണ് അബ്കാരി നിയമത്തില്‍ വ്യക്തമാക്കുന്നത്. സ്ത്രീകള്‍ മദ്യം വിളമ്ബുന്നതിന്‍റേയും ഡാന്‍സ് ചെയ്യുന്നതിന്‍റേയും ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്ത് വന്നതോടെയാണ് എക്സൈസ് അന്വേഷണം ആരംഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular