Tuesday, May 7, 2024
HomeKeralaമീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണ വിലക്ക് സുപ്രീം കോടതി സ്‌റ്റേ ചെയ്തു

മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണ വിലക്ക് സുപ്രീം കോടതി സ്‌റ്റേ ചെയ്തു

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ചാനലിന് പ്രവര്‍ത്തനം തുടരാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ഇന്റലിജന്‍സ് റിപ്പോര്‍ട്ട എന്താണെന്ന് അറിയാന്‍ ഹര്‍ജിക്കാര്‍ക്ക് അവകാശമുണ്ട്. ആ അവകാശം സംരക്ഷിക്കപ്പെടണം, ഇപ്പോഴുള്ളത് ഗുരുതരമായ സാഹചര്യമാണ്, ഇതംഗീകരിക്കാന്‍ കഴിയില്ലന്നും കോടതി വ്യക്തമാക്കി. ഇടക്കാല ഉത്തരവ് നല്‍കേണ്ട കേസാണെന്ന് ബോധ്യപ്പെട്ടുവെന്ന് അറിയിച്ച കോടതി ചാനലിന് നേരത്തെ പ്രവര്‍ത്തിച്ചിരുന്നത് പോലെ തന്നെ പ്രവര്‍ത്തിക്കാമെന്ന് വ്യക്തമാക്കി.

കേന്ദ്രത്തിന്റെ ഫയലുകള്‍ പരിശോധിച്ച് ശേഷമാണ് സ്റ്റേ അനുവദിച്ചിരിക്കുന്നതെന്നും സുപ്രീംകോടതി അറിയിച്ചു. മീഡിയാ വണിന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ ദുഷ്യന്ത് ദുവൈ ആണ് ഹാജരായത്.
കേന്ദ്രത്തിന് രണ്ടാഴ്ചയ്ക്കകം എതിര്‍ സത്യവാങ്ങ്മൂലം ഫയല്‍ ചെയ്യാം, നേരത്തെ സമര്‍പ്പിച്ച രേഖകള്‍ പരാതിക്കാര്‍ക്ക് കൈമാറാമോ എന്നതും വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 26ന് മുമ്പ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം.

വിലക്കിനുള്ള യഥാര്‍ത്ഥ കാരണമെന്തെന്ന് കോടതി എടുത്തു ചോദിച്ചു. കേന്ദ്രം നല്‍കിയ സത്യവാങ്മൂലത്തില്‍ വിശദവിവരങ്ങള്‍ ഇല്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ടല്ലോയെന്നും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു.

വിധിയെ മീഡയ വണ്‍ സ്വാഗതം  ചെയ്തു. വൈകാതെ തന്നെ ചാനല്‍ ഓണ്‍  എയറിലെത്തുമെന്ന് ചാനലിന്റെ എഡിറ്റര്‍ പ്രമോദ് രാമന്‍ പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular