Monday, May 6, 2024
HomeEditorialഇന്നലെ, ഇന്ന്, നാളെ(കവിത: ഡോ.ആനി പോള്‍)

ഇന്നലെ, ഇന്ന്, നാളെ(കവിത: ഡോ.ആനി പോള്‍)

ഇന്നലെ,
പാടു ന്ന പുഴകളും
ആടുന്ന കേരവ്രക്ഷങ്ങളും
ചിരിക്കുന്ന പാടങ്ങളും
ചിരിക്കുന്ന മരങ്ങളും
നിലാവിന്റെ നിഴലില്‍
രാത്രിയുടെ നിശബ്ദതയി
ലുറങ്ങുന്നതു   ഞാന്‍  കണ്ടു
ഇന്ന്,
ആ മനോഹരമാം   കാഴ്ചകള്‍
മധുരിക്കുമാമോര്‍ മകളായി
മനസ്സിലോടിയെത്തുന്നു
ഉറങ്ങാത്ത  നഗരത്തില്‍
ഏകാന്തമാം രാത്രികളില്‍
മധുരമാമോര്‍മകളെ
മാറോടഞ്ഞച്ചു ഞാന്‍  തലോടി
നാളെ,
ഇന്നലെയുടെ
മനോഹാരിതയിലേക്കു
നിലാവിന്റെ നിഴലിലേക്കു
രാത്രിയുടെ നിശബ്ദദയിലേക്ക്
മധുരിമാമോര്‍മ്മകളുടെ
ലോകത്തിലേക്ക്
മടങ്ങാനെനിക്കുമോഹം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular