Friday, April 26, 2024
HomeUSAഇന്ത്യയിലെ 74 ഗ്രാമങ്ങൾ ദത്തെടുക്കും: എഎപിഐ പ്രസിഡന്റ് അനുപമ

ഇന്ത്യയിലെ 74 ഗ്രാമങ്ങൾ ദത്തെടുക്കും: എഎപിഐ പ്രസിഡന്റ് അനുപമ

ന്യുയോർക്ക്: 75–ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യയിലെ 75 ഗ്രാമങ്ങൾ ദത്തെടുക്കുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകിയതായി അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ പ്രസിഡന്റ് അനുപമ ഗോട്ടിമുകുള അറിയിച്ചു. സംഘടനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെർച്വൽ മീറ്റിലാണ് പദ്ധതിയുടെ തുടക്കം കുറിച്ചതെന്ന് ഡോ. സതീഷ്, ഡോ. ജഗൻ, ഡോ. റാം എന്നീ കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

ഷിക്കാഗോ, ന്യുയോർക്ക്, ഹൂസ്റ്റൺ, അറ്റ്ലാന്റാ കോൺസുൽ ജനറൽമാരും, സാൻഫ്രാൻസിസ്ക്കൊ ഡപ്യൂട്ടി കോൺസുൽ ജനറലും, യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺ ജിത് സിങ്ങും മീറ്റിങ്ങിൽ പങ്കെടുത്തു.

ഗ്ലോബൽ ടെലി ക്ലിനിക്ക്സ് ഇൻകോയുടെ സഹകരണത്തോടെ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണാടക, തമിഴ്നാട്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണവും എഎപിഐ ഏറ്റെടുക്കും. ഇന്ത്യയിലെ 700,000 വില്ലേജുകളിൽ ഭൂരിപക്ഷം ജനങ്ങൾക്കും കുടിവെള്ളത്തിന്റെ അപര്യാപ്തത ഉണ്ടെന്ന് എഎപിഐ ചെയർമാൻ ഡോ. സതീഷ് പറഞ്ഞു. ആരോഗ്യ സംരക്ഷണ രംഗത്തു ഇന്ത്യക്കാർ കാര്യമായി പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ഇന്ത്യക്കാരുടെ ശരാശരി ആയുസ്സ് 71 വർഷമാണെന്നും പ്രസിഡന്റ് ഇലക്ട് ഡോ. രവി കോളി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular