Thursday, May 2, 2024
HomeKerala'ഈ അശ്ലീലം വായിക്കേണ്ടി വന്നതില്‍ ലജ്ജിക്കുന്നു': സംഗീത ലക്ഷ്മണയ്ക്കെതിരെ പ്രതിഷേധവുമായി മാല പാര്‍വതി

‘ഈ അശ്ലീലം വായിക്കേണ്ടി വന്നതില്‍ ലജ്ജിക്കുന്നു’: സംഗീത ലക്ഷ്മണയ്ക്കെതിരെ പ്രതിഷേധവുമായി മാല പാര്‍വതി

തിരുവനന്തപുരം: 26ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മുഖ്യാതിഥിയായി നടി ഭാവന പങ്കെടുത്തതിന്റെ വിശേഷങ്ങള്‍ ചര്‍ച്ചയാകുന്നതിനിടെ, നടിയെ പേരെടുത്ത് പറയാതെ അവഹേളിച്ച അഭിഭാഷക സം​ഗീത ലക്ഷ്മണയ്ക്കെതിരെ നടി മാലാ പാര്‍വതി രംഗത്ത്.

ഭാവനയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള സംഗീത ലക്ഷ്മണയുടെ വാക്കുകള്‍ വായിക്കേണ്ടി വന്നതില്‍ ലജ്ജിക്കുന്നുവെന്ന് മാല പാര്‍വതി ഫേസ്‌ബുക്കില്‍ കുറിച്ചു. ഭാവന ചലച്ചിത്രമേളയില്‍ മുഖ്യാതിഥിയായി എത്തിയത് ചരിത്ര മുഹൂര്‍ത്തമാണെന്നും, പീഡിപ്പിക്കപ്പെട്ടാല്‍ പെണ്ണിനല്ല കളങ്കമെന്ന് കേരളം കാണിച്ചുകൊടുത്തുവെന്നും മാല പാര്‍വതി വ്യക്തമാക്കി.

‘ഇന്ന് ഭാവന ചലച്ചിത്ര അക്കാദമിയുടെ ഇന്‍്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ വന്നത് ഒരു ചരിത്ര മുഹൂര്‍ത്തമാണ്. പീഡിപ്പിക്കപ്പെട്ടാല്‍ അത് പെണ്ണിനല്ല കളങ്കം എന്ന് കേരളം. ഒരുമിച്ച്‌ നിന്ന് ഉറക്കെ പ്രഖ്യാപിച്ച നിമിഷം, ദിവസം. ആ നല്ല നിമിഷത്തില്‍ ഈ അശ്ലീലം വായിക്കേണ്ടി വന്നതില്‍ ലജ്ജിക്കുന്നു. പ്രതിഷേധിക്കുന്നു’, മാല പാര്‍വതി വ്യക്തമാക്കി.

അതേസമയം, ‘വന്നു വന്നു റേപ്പ് ചെയ്യപ്പെട്ടാലെ ഈ നാട്ടില്‍ സ്ത്രീക്ക് വിലമതിപ്പുള്ളൂ എന്നു കൂടി ആക്കി വെക്കരുത്. പ്രായമേറിവരുന്നു എനിക്ക്. കാശ് അങ്ങോട്ട്‌ കൊടുക്കാം എന്ന് ഓഫര്‍ വെച്ചാല്‍ പോലും ആരെങ്കിലും പീഡിപ്പിച്ചു തരും എന്നതിന് സ്കോപ് ഇല്ല. ആ അങ്കലാപ്പ് കൊണ്ടുണ്ടായ വിഷമം കൊണ്ടു പറഞ്ഞതാണേ….. എക്സ്ക്യൂസ് മി യേയ്’, എന്നായിരുന്നു സം​ഗീത ലക്ഷ്മണയുടെ അശ്ലീലത നിറഞ്ഞ ഫേസ്‌ബുക്ക് പോസ്റ്റ്.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരേയും സം​ഗീത ലക്ഷ്മണ ഫേസ്ബുക്കില്‍ കുറിപ്പിട്ടിട്ടുണ്ട്. ‘എന്ത് ഭാവിച്ചാണ് ആ ഭാവന പെണ്ണിനെ കെട്ടിയെഴുന്നെള്ളിച്ച്‌ കൊണ്ട് വന്ന് ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉത്ഘാടന കര്‍മ്മം നടക്കുന്ന വേദിയില്‍ അവരാധിച്ചിരുത്തിയത്. ഭാവന പറയുന്നത് സത്യമെന്ന് നിനക്ക് ഉറപ്പുണ്ടെങ്കില്‍ പിന്നെ നീ എന്തിനാടാ അന്ന് ജയിലില്‍ പോയി ദിലീപിനെ കണ്ടത്’, എന്നാണ് സംഗീതയുടെ രണ്ടാമത്തെ കുറിപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular