Sunday, May 5, 2024
HomeKerala'ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും' തൈ ഒന്നിന് 75, മരമായാല്‍ 10 ലക്ഷം: വീട്ടില്‍ ചന്ദനം...

‘ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും’ തൈ ഒന്നിന് 75, മരമായാല്‍ 10 ലക്ഷം: വീട്ടില്‍ ചന്ദനം വെറുതെ വളര്‍ത്താമോ?

തിരുവനന്തപുരം: വെട്ടി വില്‍ക്കുമ്ബോള്‍ നല്ല ആദായം കിട്ടുന്നവയാണ് ചന്ദന മരങ്ങള്‍. അതുകൊണ്ട് തന്നെ ഇവ വളര്‍ത്തുന്നതിന് പ്രത്യേകം ചില മാനദണ്ഡങ്ങളും മറ്റും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

തൈ ഒന്നിന് 75 രൂപയാണ് ചന്ദന മരത്തിന്റെ വില. ഇത് സര്‍ക്കാര്‍ മുഖേന ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. മറയൂരിലെ ചന്ദനക്കാടുകളില്‍ നിന്ന് ശേഖരിക്കുന്ന വിത്തുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന തൈകളാണ് വിതരണം ചെയ്യുന്നത്.

ചന്ദനത്തിന്റെ ചന്തമല്ല, ഗന്ധവും ഗുണവുമാണ് മാര്‍ക്കറ്റില്‍ അതിന്റെ വില നിശ്ചയിക്കുന്നത്. അതുകൊണ്ട് തന്നെ ഇവ വളര്‍ത്തുന്നതിലൂടെ ഒരു വലിയ ആദായം തന്നെ നമുക്ക് ലഭിക്കും. എന്നാല്‍, ചന്ദനം വീട്ടില്‍ നട്ട് വളര്‍ത്താമോ എന്ന് പലര്‍ക്കും സംശയമുണ്ട്. കൊള്ളക്കാരും കാട്ട് കള്ളന്മാരുമുള്ള നാട്ടില്‍ ആ സംശയം സ്വാഭാവികമാണ്. എന്നാല്‍, ചന്ദനം സ്വകാര്യ വ്യക്തികള്‍ക്ക് വളര്‍ത്തുന്നതില്‍ നിയമതടസമില്ല. പക്ഷെ തൈ നടുമ്ബോഴും അത് മുറിക്കാനും സര്‍ക്കാരിന്‍റെ അനുമതി വേണം. ഇനി, സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ ചന്ദന മരം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ അവര്‍ക്ക് പണം നല്‍കി ആ മരങ്ങളെ ഏറ്റെടുക്കുകയും ചെയ്യും.

ചന്ദനമരത്തെക്കുറിച്ച്‌ നിങ്ങള്‍ക്ക് എന്തറിയാം. ഒരു ചുക്കും അറിയില്ലെന്ന് ഇത്രയും വായിച്ച നിങ്ങള്‍ക്കും എഴുതുന്ന എനിക്കും അറിയാം. അതായത് ഉത്തമാ, ഒരു അര്‍ധ പരാദ സസ്യമാണ് ചന്ദനം. ഇത് ഒറ്റയ്ക്ക് വളരില്ല. ചന്ദനത്തൈ നടുമ്ബോള്‍ കൂടെ എന്തെങ്കിലുമൊക്കെ നടണം. മറ്റുള്ളവരുടെ കഞ്ഞിയില്‍ കയ്യിട്ട് വാരിയാണ് ചന്ദനമരം എപ്പോഴും വളരാറുള്ളത്. സാധാരണഗതിയില്‍ നെല്ലി, കണിക്കൊന്ന, വേപ്പ്, ചീര, പയറുവര്‍ഗങ്ങള്‍ എന്നിവയൊക്കെയാണ് ചന്ദനത്തിന് ഒപ്പം നടുന്നത്. ഈ പയറൊക്കെ നട്ടാല്‍ ഇടയ്ക്ക് പൊട്ടിച്ചെടുത്തു നമുക്കും വയറു നിറയ്ക്കാം എന്നതും മറ്റൊരു വലിയ കണ്ടെത്തലാണ്.

അങ്ങനെ ചന്ദനത്തൈ വളര്‍ന്ന് ഒരു 50 സെന്‍റീമീറ്റര്‍ വരെ വളര്‍ച്ച എത്തുമ്ബോള്‍ വനംവകുപ്പ് അധികൃതരെ അറിയിക്കണമെന്നാണ് കീഴ്വഴക്കം. തെറ്റിക്കരുത് തൊടിയിലുണ്ട് ചന്ദനമായത് കൊണ്ട് തന്നെ സംഭവം തീക്കളിയാണ്. ചന്ദനമരം പൂര്‍ണ വളര്‍ച്ചയെത്താന്‍ 15 മുതല്‍ 30 വര്‍ഷം വരെ എടുക്കും. എന്ന് വച്ചാല്‍, ഒരു മുപ്പതില്‍ ഒക്കെ നട്ടാല്‍ അറുപതില്‍ വെട്ടാം. 50 സെന്‍റീമീറ്റര്‍ ചുറ്റളവ് എത്തുമ്ബോഴാണ് അത് പൂര്‍ണ വളര്‍ച്ച നേടിയതായി സര്‍ക്കാര്‍ കണക്കാക്കുന്നത്. ഒരു വര്‍ഷം ഒരു സെന്‍റീമീറ്ററാണ് ചന്ദനത്തിന്‍റെ വളര്‍ച്ച. ഇനി താല്പര്യമുള്ളവര്‍ വൈകാതെ വാങ്ങി വളര്‍ത്തുക. സര്‍ക്കാര്‍ വിതരണം ചെയ്യുന്ന നല്ല തൈകള്‍ വിതരണം തുടങ്ങിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular