Sunday, May 5, 2024
HomeKeralaതിരുവാഭരണം കവര്‍ന്ന് പകരം മുക്കുപണ്ടം വച്ചു; ക്ഷേത്ര പൂജാരി അറസ്റ്റില്‍

തിരുവാഭരണം കവര്‍ന്ന് പകരം മുക്കുപണ്ടം വച്ചു; ക്ഷേത്ര പൂജാരി അറസ്റ്റില്‍

കൊച്ചി: തിരുവാഭരണം കവര്‍ന്ന കേസില്‍ ക്ഷേത്ര പൂജാരി അറസ്റ്റില്‍. എറണാകുളം ഇടപ്പള്ളി മാതാരത് ദേവി ക്ഷേത്രത്തിലെ തിരുവാഭരണം കവര്‍ന്നതിനാണ് അറസ്റ്റ്.

സംഭവത്തില്‍ കണ്ണൂര്‍ അഴീക്കോട് സ്വദേശി അശ്വിന്‍ ആണ് പൊലീസിന്റെ പിടിയിലായത്.

25 ഗ്രാം വരുന്ന തിരുവാഭരണത്തിന് പകരമായി മുക്കുപണ്ടം വച്ചാണ് ഇയാള്‍ മോഷണം നടത്തിയത്. സംഭവം പുറത്തുവന്നതോടെ മറ്റ് മൂന്ന് ക്ഷേത്രത്തിലെ ഭാരവാഹികളും ഇയാള്‍ക്കെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ്.

അതേസമയം, കുട്ടികളുടെ അശ്ളീല ചിത്രങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചതിന് അന്‍പതുകാരനായ പൂജാരി തമിഴ്നാട്ടില്‍ അറസ്റ്റിലായി. വി വൈദ്യനാഥനാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. യു എസ് ആസ്ഥാനമായ എന്‍ ജി ഒയായ നാഷണല്‍ സെന്റര്‍ ഫോര്‍ മിസിംഗ് ആന്‍ഡ് എക്‌സ്‌പ്ളോയിറ്റഡ് ചില്‍ഡ്രന്‍ നല്‍കിയ പരാതിയിന്‍മേലാണ് നടപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular