Sunday, May 5, 2024
HomeKeralaപരിഹസിച്ച വിദ്യാര്‍ഥികള്‍ക്കുനേരെ യുവാവ് പെട്രോള്‍ ബോംബെറിഞ്ഞു

പരിഹസിച്ച വിദ്യാര്‍ഥികള്‍ക്കുനേരെ യുവാവ് പെട്രോള്‍ ബോംബെറിഞ്ഞു

കാട്ടാക്കട: സ്കൂളിന് മുന്നിലെ വെയിറ്റിങ് ഷെഡിലിരുന്ന വിദ്യാര്‍ഥികള്‍ക്കുനേരെ യുവാവ് പെട്രോള്‍ ബോംബെറിഞ്ഞു.

കുറ്റിച്ചല്‍ പരുത്തിപ്പള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന് മുന്നില്‍ ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. സ്കൂള്‍ വിദ്യാര്‍ഥികള്‍ യുവാവിനെ പരിഹസിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് ബോംബേറില്‍ കലാശിച്ചത്. പെട്രോള്‍ ബോംബ് വെയിറ്റിങ് ഷെഡിന്‍റെ ഭിത്തിയില്‍ തട്ടി പുറത്തുവീണ് പൊട്ടിയതിനാല്‍ ആര്‍ക്കും പരിക്കില്ല.

ഉത്തരംകോട് സ്വദേശിയായ നിഖില്‍ (22) ആണ് ബോംബെറിഞ്ഞത്. വൈകീട്ട് മൂന്നരയോടെ ബസില്‍ സ്കൂളിന് മുന്നിലിറങ്ങിയ നിഖിലിനെ വെയിറ്റിങ് ഷെഡിലിരുന്ന 15ഓളം പ്ലസ് ടു വിദ്യാഥികളുടെ സംഘം കളിയാക്കി. അരിശംപൂണ്ട നിഖില്‍ വിദ്യാര്‍ഥി സംഘത്തിലൊരുവനെ മര്‍ദിക്കാനൊരുങ്ങി. ഇതിനിടെ വിദ്യാര്‍ഥി സംഘം നിഖിലിനെ വളഞ്ഞിട്ട് മര്‍ദിച്ചു. രക്ഷപ്പെട്ട നിഖില്‍ നാലരയോടെ കോട്ടൂര്‍ സ്വദേശിയായ യുവാവിന്‍റെ ബൈക്കിന് പിന്നിലിരുന്ന് സ്കൂളിന് മുന്നിലെത്തിയശേഷം പെട്രോള്‍ ബോംബെറിഞ്ഞ് കടന്നുകളയുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഉഗ്രശബ്ദംകേട്ട് ബസ് കാത്തിരുന്ന വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ നിലവിളിച്ചോടി.

5 മുതല്‍ 9 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയായിരുന്നു. ഇതിനിടെയായിരുന്നു സ്കൂളിന് പുറത്ത് ഉഗ്രശബ്ദം കേട്ടതെന്ന് വിദ്യാര്‍ഥികളും അധ്യാപകരും പറയുന്നു. സംഭവമറിഞ്ഞ് കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി. അന്വേഷണം ഊര്‍ജിതമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular