Saturday, April 27, 2024
HomeKeralaജ​ന​ങ്ങ​ളു​ടെ നി​ല​വി​ളി​ക​ളെ കേ​ള്‍​ക്കാ​തി​രി​ക്കു​ക ഫാ​ഷി​സ്റ്റ് രീ​തി -എം.​എ. സ​മ​ദ്

ജ​ന​ങ്ങ​ളു​ടെ നി​ല​വി​ളി​ക​ളെ കേ​ള്‍​ക്കാ​തി​രി​ക്കു​ക ഫാ​ഷി​സ്റ്റ് രീ​തി -എം.​എ. സ​മ​ദ്

ദോഹ: ജനങ്ങളുടെ നിലവിളികളെ കേള്‍ക്കാതിരിക്കുക എന്നത് ഫാഷിസ്റ്റ് രീതിയാണെന്ന് മുസ്ലിം യൂത്ത് ലീഗ് മുന്‍ സംസ്ഥാന ട്രഷറര്‍ എം.എ.

സമദ് പ്രസ്താവിച്ചു. കെ.എം.സി.സി ഖത്തര്‍ കാസര്‍കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഫാഷിസ്റ്റ് കാലത്തെ മുസ്ലിം ലീഗ് എന്ന വിഷയത്തില്‍ നടന്ന പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി ഭരണകൂടത്തിനും പിണറായി സര്‍ക്കാറിനും ഈ കാര്യത്തില്‍ ഒരേ ചിന്താഗതിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥനക്ക് അഹമ്മദ് കബീര്‍ നദ്‌വി നേതൃത്വം നല്‍കി. ജില്ല ആക്ടിങ് ജനറല്‍ സെക്രട്ടറി സമീര്‍ ഉടുമ്ബുതല സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡന്‍റ് ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് എസ്..എ.എം. ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ല ട്രഷറര്‍ നാസര്‍ കൈതക്കാട് നന്ദി പറഞ്ഞു. എം.ടി.പി. മുഹമ്മദ് കുഞ്ഞി, സഹഭാരവാഹികളായ അഷ്റഫ് പടന്ന, സിദീഖ് മണിയന്‍പാറ, അന്‍വര്‍ കാഞ്ഞങ്ങാട്, ഹാരിസ് ഏരിയാല്‍ എന്നിവര്‍ ആശംസ നേര്‍ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular