Tuesday, May 7, 2024
HomeKeralaകാലിഗ്രഫിയില്‍ ഷസ്ലയുടെ ചിത്രവിസ്മയം

കാലിഗ്രഫിയില്‍ ഷസ്ലയുടെ ചിത്രവിസ്മയം

ഇരിട്ടി: അറബിക് അക്ഷരങ്ങളെ മനോഹരചിത്രങ്ങളാക്കി കാലിഗ്രഫിയില്‍ വിസ്മയംതീര്‍ക്കുകയാണ് ഉളിയില്‍ ആവിലാടെ ഷസ്‌ല ഷംസുദ്ദീന്‍.

ഷസ്‌ലയുടെ കരവിരുതില്‍ തെളിയുന്ന കാലിഗ്രഫികള്‍ അത്ഭുതപ്പെടുത്തും. ഖുര്‍ആന്‍ വചനങ്ങള്‍, പ്രവാചക വചനങ്ങള്‍, അറബിക് പേരുകള്‍, ആപ്തവാക്യങ്ങള്‍ തുടങ്ങിയവ വ്യത്യസ്തവും ആകര്‍ഷകവുമായ രൂപത്തിലും രീതിയിലും ആവിഷ്‌കരിക്കുകയാണ് ഷസ്‍ല. നിരവധി ചിത്രങ്ങളാണ് അക്രിലിക്, ഫാബ്രിക് പെയിന്റുകളില്‍ ഈ മിടുക്കി വരച്ചുകൊണ്ടിരിക്കുന്നത്. ചെറിയ പ്രായത്തില്‍തന്നെ സുന്ദരമായി കാലിഗ്രഫിയില്‍ എഴുതിയ ഷസ് ലയുടെ കഴിവ് കണ്ടറിഞ്ഞ പിതാവ് പെയിന്റും പേനയും കാന്‍വാസ് ഷീറ്റും വാങ്ങിനല്‍കി ഈ രംഗത്ത് പ്രചോദനമായി നിന്നു.

പ്രത്യേക പരിശീലനമൊന്നും കാലിഗ്രഫിയില്‍ ഷസ്‍ല നേടിയിട്ടില്ല. ലോക് ഡൗണ്‍ കാലത്ത് വിരസതയകറ്റാന്‍ കാലിഗ്രഫി രംഗത്ത് ശ്രദ്ധപതിപ്പിക്കുകയായിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ഷസ്‌ല പഠനത്തോടൊപ്പമാണ് കാലിഗ്രഫിയിലേകും കടന്നത്.

മദ്റസകളില്‍ വിവിധ അറബിക് എഴുത്ത് മത്സരങ്ങളില്‍ പങ്കെടുത്ത് മികച്ച വിജയം നേടിയിരുന്നു. ഇപ്പോള്‍ മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. ആവിലാട്ടെ ഷാസ് മന്‍സിലില്‍ കെ.വി. ഷംസുദ്ദീന്റെയും എം. സാജിദയുടെയും മകളാണ്. സഹോദരന്‍ ഷാമിലും സഹോദരിയുടെ വഴിയെ കാലിഗ്രഫി പരിശീലനത്തിലാണ്. നിരവധി പേരാണ് ഷസ്‍ലയുടെ ചിത്രങ്ങള്‍ കാണാനും വാങ്ങാനും എത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular