Thursday, May 2, 2024
HomeIndia11 വയസ്സുകാരിയെ കുടുംബാംഗങ്ങള്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍

11 വയസ്സുകാരിയെ കുടുംബാംഗങ്ങള്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍

പുണെ: കഴിഞ്ഞ നാലുവര്‍ഷമായി കുടുംബാംഗങ്ങള്‍ 11 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 43-കാരനായ പിതാവ് അറസ്റ്റില്‍.

ബിഹാറില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ കേസ് അന്വേഷിക്കുന്ന പുണെ സിറ്റി പോലീസ് ആണ് പിടികൂടിയത്.

പെണ്‍കുട്ടിയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരനും മുത്തച്ഛനും അമ്മാവനും നേരത്തെ അറസ്റ്റിലായിരുന്നു. നല്ല സ്പര്‍ശം ചീത്ത സ്പര്‍ശം എന്ന ശില്പശാലയ്ക്കിടെ പെണ്‍കുട്ടി തന്റെ സ്‌കൂളിലെ ഒരു കൗണ്‍സലറോട് പറഞ്ഞതിനെത്തുടര്‍ന്ന് കൗണ്‍സലര്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ആഴ്ചയിലാണ് പുണെ ബണ്ട് ഗാര്‍ഡന്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് പിതാവിനെ ഒളിവില്‍ പോയിരുന്നു. ഇയാളെ അന്വേഷണസംഘം ബിഹാറില്‍ നിന്ന് അറസ്റ്റുചെയ്ത് പുണെയിലേക്ക് കൊണ്ടുവന്നതായി പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ മാര്‍ച്ച്‌ 31 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടതായി അന്വേഷണ ഉദ്യോഗസ്ഥയായ അസിസ്റ്റന്റ് പോലീസ് ഇന്‍സ്പെക്ടര്‍ സവിത സപ്കലെ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular