Saturday, April 27, 2024
HomeUSAമലയാളി എഞ്ചിനീയേഴ്സ് അസ്സോസിയേഷന് നവ യുവ നേതൃത്വം

മലയാളി എഞ്ചിനീയേഴ്സ് അസ്സോസിയേഷന് നവ യുവ നേതൃത്വം

ഹൂസ്റ്റൻ മലയാളി എഞ്ചിനീയേഴ്സ് അസ്സോസിയേഷൻ 202223 വർഷ
ങ്ങളിലേക്കുള്ള യുവ പ്രതിഭകളെ പുതിയ ഭാരവാഹികളായി
തിരഞ്ഞെടുത്തു. പ്രസിഡൻറ് ശ്രീ സുബിൻ ബാലകൃഷ്ണൻ, സെക്രട്ടറി
ശ്രീമതി ലക്ഷ്മി ഹരിദാസ് ട്രഷറാർ ശ്രീ സുധീർ ശങ്കുണ്ണി എന്നിവരും മറ്റ്
ഭാരവാഹികളായി ആറു പേരെയും തിരെഞ്ഞെടുക്കപ്പെട്ടു.ട്രസ്റ്റീ ബോർഡിലേക്ക് മുൻ  അംഗങ്ങളായ ശ്രീ രെൻജിത്ത് നായർ,ശ്രീ സോജൻ ആൻറണി എന്നിവർക്കൊപ്പം ശ്രീ പ്രദീപ് കുമാറിനെയും നാമനിർദ്ദേശം
ചെയ്യുകയും പൊതുയോഗം അത് അംഗീകരിക്കുകയും ചെയ്തു.
പുതുതായി സ്ഥാനമേറ്റ പ്രസിഡണ്ട് ശ്രീ സുബിൻ ബാലകൃഷ്ണൻ ഈ
വർഷം പ്രധാനമായും സ്കോളർഷിപ്പ് വിതരണം, ഏപ്രിൽ 23 ന് പിക്നിക്,
ആഗസ്റ്റ് മാസം ഓണാഘോഷം, ഒക്ടോബർ മാസം 29 ന് കലാവിരുന്ന്,
ചെസ്സ്, ബാറ്റ്മിന്റൻ, തുടങ്ങിയ മൽസരങ്ങൾ എന്നിവ വളരെ
വിപുലമായ രീതിയിൽ തന്നെ നടത്തുവാൻ എല്ലാ അംഗങ്ങളുടേയും
സകുടുംബ സാന്നിദ്ധ്യം കൊണ്ട് സമ്പന്നമാക്കണമെന്ന് മിപ്പിച്ചു. മുൻ
പ്രസിഡണ്ട് ശ്രീ അനിൽ വട്ടാളയ്  നാളിതുവരെ നടത്തിയ
പരിപാടികളുടെ അവലോകനം നടത്തുയികയുണ്ടായി.
വർഷങ്ങളായി നടത്തിവരുന്ന കേരളാ സ്കോളർഷിപ്പ് ഇനിയും കൂടുതൽ
പാവപ്പെട്ടവരിലേക്ക് എത്തിക്കണമെന്നും ഈ സ്കോളർഷിപ്പീൻടെ
കർമ പരിപാടികളെക്കുറിച്ചും കോഡിനേറ്റർ കൂടി ആയിരുന്ന ശ്രീ
ജോളിജയിംസ്വാചാലനായി. സ്കോളർഷിപ് കമ്മിറ്റിയിലേക്ക് വീണ്ടും
ജോളി
ജയിംസ്ഷൈജ അബ്രഹാം,രഞ്ജിത് കൊണ്ടൊത്ത്
എന്നിവരെയും കമ്മറ്റി അംഗങ്ങളായി കിരൺ ഡേ, സന്തോഷ് വി,
വിനീതാ വാസുദേവൻ, ലക്ഷ്മി പീറ്റർ, ബിനു വർഗീസ്, സൂര്യ ഇല്ലിക്കൽ
തുടങ്ങിയവരും ചുമതലയേറ്റു.
ഈ കഴിഞ്ഞ മാർച്ച്  മാസം ഇരുപത്തിയാറാം  തീയതി ശനിയാഴ്ച നടന്ന 
പൊതുയോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി 
രേഖപ്പെടുത്തികൊണ്ട് പുതിയ കമ്മറ്റിയുടെ ശുഭാരംഭമായി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular