Sunday, May 5, 2024
HomeKeralaകല്ലു വിഴുങ്ങിയാല്‍ രോഗം മാറുമത്രെ, ഇതുവരെ തിന്നത് ഒരു ചാക്ക് കല്ല്!

കല്ലു വിഴുങ്ങിയാല്‍ രോഗം മാറുമത്രെ, ഇതുവരെ തിന്നത് ഒരു ചാക്ക് കല്ല്!

പ്രാര്‍ത്ഥനയിലൂടെ രോഗങ്ങള്‍ സുഖപ്പെടുത്താമെന്ന അവകാശപ്പെടുന്ന അനേകം പേര്‍ ലോകത്തുണ്ട്.

ഛത്തീസ്ഗഢിലെ ജഷ്പൂര്‍ ജില്ലയിലെ ചിത്താലയില്‍ താമസിക്കുന്ന സന്തോഷ് ലക്ര അത്തരത്തിലൊരാളാണ്. കല്ലു വിഴുങ്ങിയുള്ള പ്രാര്‍ത്ഥനയിലൂടെ തനിക്ക് ആളുകളുടെ രോഗങ്ങളും പ്രശ്‌നങ്ങളും തീര്‍ക്കാന്‍ സാധിക്കുമെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.

എന്നാല്‍, ആരോഗ്യവിദഗ്ധര്‍ ഈ അവകാശവാദം നിഷേധിക്കുന്നു. ഇത് ശുദ്ധ തട്ടിപ്പും മാജിക്കുമാണെന്ന് അവര്‍ പറയുന്നു. എന്നാല്‍, നിരക്ഷരതയും അന്ധവിശ്വാസവും കൂടുതലുള്ള മേഖലയില്‍ ഇയാള്‍ ചികില്‍സയുടെ പേരിലുള്ള കല്ലു വിഴുങ്ങല്‍ തുടരുകയാണ്. ക്രിസ്തീയ വിശ്വാസിയാണ് താനെന്നാണ് സന്തോഷ് പറയുന്നത്. ദൈവത്തോട് പ്രാര്‍ത്ഥിച്ച്‌ മറ്റുള്ളവരുടെ രോഗങ്ങളും സങ്കടങ്ങളും മാറ്റിയെടുക്കുകയാണ് തന്റെ ചികില്‍സയെന്നും പുള്ളിക്കാരന്‍ പറയുന്നു.

രോഗികള്‍ വരുമ്ബോള്‍ സന്തോഷ് ആളുകളെ ഒരിടത്ത് ഇരുത്തും. അതിനു ശേഷം അവരുടെ മുന്നില്‍ മുട്ടുകുത്തി ഇരുന്ന് പ്രാര്‍ത്ഥിക്കുന്നു. പ്രാര്‍ത്ഥനയ്ക്കിടെ ഇരുമുട്ടുകള്‍ക്കും താഴെ പരുക്കന്‍ കല്ലുകള്‍ വയ്ക്കുന്നു. ആ കല്ലുകള്‍ തന്റെ പ്രാര്‍ത്ഥന വഴി ജനങ്ങളുടെ സങ്കടങ്ങളും വേദനകളും ആഗിരണം ചെയ്യുന്നു എന്നാണ് സന്തോഷ് അവകാശപ്പെടുന്നത്. തുടര്‍ന്ന്, സന്തോഷ് ആ കല്ലിന്‍ കഷ്ണങ്ങള്‍ വിഴുങ്ങുന്നു. അതോടെ മുന്നിലുള്ള ആളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നു എന്നാണ് സന്തോഷ് അവകാശപ്പെടുന്നത്.

കല്ലുകള്‍ വിഴുങ്ങിയാലും ഇയാള്‍ക്ക് പ്രകടമായ യാതൊരു അസ്വാസ്ഥ്യവും കാണാനില്ലെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പിന്നില്‍ ദൈവിക ശക്തിയുണ്ടെന്നാണ് സന്തോഷിന്റെ അവകാശവാദം. കല്ല് കഴിക്കുന്നത് കൊണ്ട് തനിക്ക് ഒരു കുഴപ്പവുമില്ലെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല, ഈ കല്ലുകള്‍ നന്നായി ദഹിക്കുന്നുണ്ടെന്നും സന്തോഷ് പറയുന്നു. കല്ല് കഴിച്ചാല്‍ പിന്നെ വേറെ ആഹാരമൊന്നും കഴിക്കാറില്ലത്രെ. കല്ലാണത്രെ മൂപ്പരുടെ ആഹാരം!

കഴിഞ്ഞ ഇരുപത് വര്‍ഷമായി അദ്ദേഹം ഇങ്ങനെ കല്ലുകള്‍ ആഹാരമാക്കുന്നതായി പറയപ്പെടുന്നു. കാര്യം എന്തായാലും ഇയാളെ തേടി രോഗികള്‍ എത്തുന്നു എന്നത് സത്യമാണ്. സന്തോഷിന്റെ കുടുംബം ആദ്യം ആശങ്കയോടെയാണ് ഇത് കണ്ടിരുന്നത്. ഇപ്പോഴിത് അവര്‍ക്ക് ശീലമാണ്. ആദ്യമൊക്കെ ഇത് കാണുമ്ബോള്‍ ഭയം തോന്നിയിരുന്നുവെങ്കിലും, പതിയെ അത് മാറിയെന്നും ഭാര്യ അലിഷ ലക്ര പറയുന്നു.

ഇതുവരെ വിഴുങ്ങിയ കല്ലുകളുടെ കണക്ക് നോക്കിയാല്‍ ഏകദേശം ഒരു ചാക്കോളം വരുമെന്നാണ് അദ്ദേഹം പറയുന്നത്. അത് മാത്രവുമല്ല, ഇക്കണ്ട കാലത്തിനിടയ്ക്ക് ഒരിക്കല്‍ പോലും ഡോക്ടറെ കാണേണ്ടി വന്നിട്ടില്ല എന്നും സന്തോഷ് അവകാശപ്പെടുന്നു. എന്നാല്‍, ആരോഗ്യ വിദഗ്ധരൊന്നും ഈ അവകാശവാദം വിശ്വസിക്കുന്നില്ല.

സംഗതി ശുദ്ധ മാജിക്കാണ് അവരുടെ അഭിപ്രായം. കല്ലു കഴിച്ചാല്‍, മാരകമായ ഫലങ്ങള്‍ ശരീരത്തില്‍ ഉണ്ടാവുമെന്ന് സമീപപ്രദേശത്തെ മുന്‍ സര്‍ക്കാര്‍ ഡോക്ടര്‍ സി.ഡി ബഖാല ചോദിക്കുന്നു. അന്തോഷിന്റെ അവകാശവാദങ്ങളെക്കുറിച്ച്‌ സര്‍ക്കാര്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. അന്ധവിശ്വാസങ്ങളുടെ പേരില്‍ ചെയ്തു കൂട്ടുന്ന ഇത്തരം സാഹസങ്ങള്‍ മൂലം ജീവന്‍ തന്നെ അപകടത്തിലായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular