Wednesday, May 1, 2024
HomeKeralaജോലി വാഗ്ദാനം ചെയ്ത് 17കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; 6 പേര്‍ അറസ്റ്റില്‍

ജോലി വാഗ്ദാനം ചെയ്ത് 17കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; 6 പേര്‍ അറസ്റ്റില്‍

തൊടുപുഴ: ജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്തു പതിനേഴുകാരയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ 6 പേര്‍ അറസ്റ്റില്‍.

ഇടനിലക്കാരന്‍ കുമാരമംഗലം മംഗലത്ത് വീട്ടില്‍ ബേബി എന്ന് വിളിക്കുന്ന രഘു (51), വര്‍ക്ഷോപ് ജീവനക്കാരനായ കോടിക്കുളം പാറപ്പുഴ പിണക്കാട്ട് വീട്ടില്‍ തോമസ് ചാക്കോ (27), തൊടുപുഴ ടൗണില്‍ ലോട്ടറി വില്‍പനക്കാരനായ ഇടവെട്ടി വലിയജാരം പോക്കളത്തുവീട്ടില്‍ ബിനു (43), വാഴക്കുളത്ത് കെഎസ്‌ഇബി ജീവനക്കാരനായ കല്ലൂര്‍ക്കാട് വെള്ളാരംകല്ല് വാളമ്ബിള്ളില്‍ വീട്ടില്‍ സജീവ് (55), കോട്ടയം രാമപുരം കുറിഞ്ഞി മണിയാടുംപാറ ഭാഗത്ത് കൊട്ടൂര്‍ വീട്ടില്‍ തങ്കച്ചന്‍ (56), മലപ്പുറം പെരിന്തല്‍മണ്ണ ചേതന റോഡില്‍ മാളിയേക്കല്‍ വീട്ടില്‍ ജോണ്‍സണ്‍ (50) എന്നിവരാണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്.

പിതാവ് ചെറുപ്പത്തിലേ ഉപേക്ഷിച്ച്‌ പോയ പെണ്‍കുട്ടിയും രോഗിയായ മാതാവും ഒറ്റയ്ക്കായിരുന്നു താമസം. ഇവരുടെ ദാരിദ്ര്യാവസ്ഥ മുതലെടുത്ത് കുട്ടിക്കു ജോലി വാഗ്ദാനം ചെയ്ത ബേബി ചൂഷണത്തിന് ഒത്താശ ചെയ്യുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇവരുടെ നിര്‍ധനാവസ്ഥ മുതലെടുത്ത് ജോലി തരാമെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ബേബി പരിചയപ്പെടുത്തിയ തങ്കച്ചനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച്‌ ചൂഷണം ചെയ്തു.

ശേഷം പ്രതികളില്‍ നിന്നു വന്‍ തുക വാങ്ങിയ ശേഷമാണ് കുട്ടിയെ കൈമാറിയത്. കഴിഞ്ഞ ദിവസം വയറു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. ആശുപത്രി അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനിലും തുടര്‍ന്ന് തൊടുപുഴ പൊലീസിലും അറിയിച്ചു. കേസില്‍ ഇനിയും കൂടുതല്‍ പ്രതികള്‍ പിടിയിലാവാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

തൊടുപുഴ ഡിവൈഎസ്പി സി.ജി.ജിംപോള്‍, എസ്‌എച്ച്‌ഒ വി.സി.വിഷ്ണുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular