Wednesday, May 1, 2024
HomeAsiaചൈനയുടെ അടുത്ത സുഹൃത്ത്, മിടുക്കനായ മുഖ്യമന്ത്രിയെന്ന് പേരെടുത്ത ഷെഹബാസ് പാകിസ്ഥാന്‍ പ്രധാനമന്ത്രിപദത്തിലെത്തുമ്ബോള്‍

ചൈനയുടെ അടുത്ത സുഹൃത്ത്, മിടുക്കനായ മുഖ്യമന്ത്രിയെന്ന് പേരെടുത്ത ഷെഹബാസ് പാകിസ്ഥാന്‍ പ്രധാനമന്ത്രിപദത്തിലെത്തുമ്ബോള്‍

ഇസ്ലാമാബാദ്: മൂന്നു തവണ പാക് പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിക്കസേരയിലിരുന്നതിന്റെ കരുത്ത് കൈമുതലാക്കിയാണ് പാകിസ്ഥാന്‍ മുസ്ലീം ലീഗ് നവാസ് വിഭാഗത്തിന്റെ അദ്ധ്യക്ഷനും പ്രതിപക്ഷനേതാവുമായ ഷെഹബാസ് ഷെരീഫ് പാകിസ്ഥാനെ നയിക്കാനൊരുങ്ങുന്നത്.

ഏറ്റവുമധികം കാലം പഞ്ചാബ് മുഖ്യനായെന്ന റെക്കാഡിന് ഉടമയുമാണ്.

70ന്റെ ചുറുചുറുക്കോടെ ഷെഹബാസ് നടത്തിയ കരുനീക്കങ്ങളാണ് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ ക്ളീന്‍ബൗള്‍ഡാക്കിയത്. ‘അവസാന പന്തും കളിച്ചിട്ടേ അടങ്ങൂ’ എന്ന് പ്രഖ്യാപിച്ച ഇമ്രാന്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ പതിനെട്ടടവും പയറ്റിയെങ്കിലും പട്ടാളത്തിന്റെ പിന്തുണയോടെ പ്രതിപക്ഷം നടത്തിയ അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ ഇമ്രാന്‍ പുറത്താകുകയായിരുന്നു.

അഴിമതിയും കെടുകാര്യസ്ഥതയും സാമ്ബത്തിക മുരടിപ്പും കാരണം തകര്‍ന്നടിഞ്ഞ രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയെ കരകയറ്റുകയെന്ന വെല്ലുവിളിയാണ് പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത്. വിലക്ക‍യറ്റം, ദാരിദ്ര്യം, തൊഴിലില്ലായ്മ, വന്‍കടബാദ്ധ്യത, ഭീകരത, മുന്‍ സഖ്യരാജ്യങ്ങളുമായുള്ള ബന്ധത്തിലെ വിള്ളല്‍ തുടങ്ങിയവയെല്ലാം പുതിയ സര്‍ക്കാരിന് തലവേദനയാകും.

അതിനിടെ, ഷെഹ്ബാസ് ഷെരീഫിനും മകന്‍ ഹംസയ്ക്കുമെതിരായ 1400 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഇമ്രാനും കൂട്ടരും ആയുധമാക്കിയിരിക്കയാണ്.

കേസ് അന്വേഷിക്കുന്ന ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ ലാഹോര്‍ മേധാവി മുഹമ്മദ് റിസ്വാന്‍ ഇന്നലെ അനിശ്ചിതകാല അവധിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ ഷെഹബാസും മകന്‍ ഹംസയും ഇന്ന് പ്രത്യേക കോടതിയില്‍ ഹാജരാകാനിരിക്കെയാണിത്. 2019 ഡിസംബറിലാണ് ഇരുവരുടെയും പേരില്‍ കേസെടുത്തത്. പിന്നാലെ ഇരുവരുടെയും ഉടമസ്ഥതയിലുള്ള 23 സ്വത്തുവകകള്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ മരവിപ്പിച്ചിരുന്നു. 2020 സെപ്തംബറില്‍ എന്‍.എ.ബി ഷെഹബാസിനെ അറസ്റ്റ് ചെയ്തു. 2021 ഏപ്രിലിലാണ് ലാഹോര്‍ ഹൈക്കോടതി ഷെഹബാസിന് ജാമ്യം അനുവദിച്ചത്.

പാ​കി​സ്ഥാ​ന്റെ​ ​’​ന​യാ​’​ ​നാ​യ​കന്‍

​മി​യാ​ന്‍​ ​മു​ഹ​മ്മ​ദ് ​ഷെ​ഹ​ബാ​സ് ​ഷെ​രീ​ഫ് ​എ​ന്നാ​ണ് ​മു​ഴു​വ​ന്‍​ ​പേ​ര്

​ ​മു​ന്‍​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​വാ​സ് ​ഷെ​രീ​ഫി​ന്റെ​ ​സ​ഹോ​ദ​ര​ന്‍​

​​ ​അ​ഴി​മ​തി​ ​കേ​സി​ല്‍​ ​ന​വാ​സ് ​ഷെ​രീ​ഫ് ​പു​റ​ത്താ​ക്ക​പ്പെ​ട്ട​തോ​ടെ​ ​പാ​കി​സ്ഥാ​ന്‍​ ​മു​സ്ലിം​ ​ലീ​ഗി​ന്റെ​ ​(​ന​വാ​സ്)​ ​അ​ദ്ധ്യ​ക്ഷ​നാ​യി​

​​ 1997,​ 2008,​ 2013​ ​കാ​ല​യ​ള​വി​ല്‍​ ​പ​ഞ്ചാ​ബ് ​പ്ര​വി​ശ്യ​യു​ടെ​ ​മു​ഖ്യ​മ​ന്ത്രി​യാ​യി.​ ​ഏ​റ്റ​വു​മ​ധി​കം​ ​കാ​ലം​ ​പ​ഞ്ചാ​ബ് ​മു​ഖ്യ​മ​ന്ത്രി​യാ​യെ​ന്ന​ ​റെ​ക്കാ​ഡ്.​

​​ 1999​ല്‍​ ​പ​ര്‍​വേ​സ് ​മു​ഷ​റ​ഫ് ​സൈ​നി​ക​ ​അ​ട്ടി​മ​റി​യി​ലൂ​ടെ​ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ​ ​രാ​ജ്യം​ ​വി​ട്ടു​

​​ ​എ​ട്ട് ​വ​ര്‍​ഷം​ ​സൗ​ദി​ ​അ​റേ​ബ്യ​യി​ല്‍​ ​

​ 2007​ല്‍​ ​പാ​കി​സ്ഥാ​നി​ല്‍​ ​തി​രി​ച്ചെ​ത്തി​

​​ 2008​ ​പൊ​തു​തി​ര​ഞ്ഞെ​ടു​പ്പി​ല്‍​ ​ജ​യി​ച്ച്‌ ​പ​ഞ്ചാ​ബ് ​മു​ഖ്യ​നാ​യി​ ​

​ 2018​ ​തി​ര​ഞ്ഞെ​ടു​പ്പി​ല്‍​ ​പ​രാ​ജ​യ​പ്പെ​ട്ടു.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വാ​യി.

ഭരണഘടനയ്ക്ക് വേണ്ടി നിലകൊണ്ട എല്ലാവര്‍ക്കും നന്ദി. പുതിയ സര്‍ക്കാര്‍ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. പ്രതികാര രാഷ്ട്രീയത്തില്‍ ഏര്‍പ്പെടില്ല.

ഷെഹബാസ് ഷെരീഫ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular