Wednesday, May 1, 2024
HomeKeralaതൃശൂരില്‍ മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ കീഴടങ്ങി

തൃശൂരില്‍ മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ കീഴടങ്ങി

തൃശൂര്‍> കൊടകര മറ്റത്തൂര്‍ ഇഞ്ചക്കുണ്ടില് മാതാപിതാക്കളെ വെട്ടികൊലപ്പെടുത്തിയ മകന് കീഴടങ്ങി. ഇഞ്ചക്കുണ്ട് കുണ്ടില് സുബ്രനെയും ചന്ദ്രികയെയും നടുറോഡില് വെട്ടികൊലപ്പെടുത്തിയ കേസില്‍ മകന്‍ അനീഷാ(37)ണ് കീഴടങ്ങിയത്.

തിങ്കളാഴ്ച പുലര്ച്ചെ 2ന് തൃശൂര് കമ്മിഷണര് ഓഫിസിലെത്തി കീഴടങ്ങുകയായിരുന്നു.

അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി വെള്ളിക്കുളങ്ങര പോലീസിന് കൈമാറി. ഇന്ന് കോടതിയില്‍ ഹാജരാക്കും. ഞായറാഴ്ച രാവിലെയാണ് അനീഷ് അമ്മയേയും അച്ഛനേയും കൊലപെടുത്തിയത്. കുടുംബകലഹമാണ് കൊലപാതകത്തിന് കാരണമെന്ന് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular