Monday, May 6, 2024
HomeKeralaമുഖ്യമന്ത്രിയുടെ അമേരിക്കന്‍ ചികിത്സാ ചെലവ് 29.82 ലക്ഷം; തുക അനുവദിച്ച്‌ ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി

മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ചികിത്സാ ചെലവ് 29.82 ലക്ഷം; തുക അനുവദിച്ച്‌ ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കയിലെ ചികിത്സയ്ക്കായി തുക അനുവദിച്ച്‌ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കി.

മയോ ക്ലിനിക്കിലെ ചികിത്സയ്ക്കായി 29.82 ലക്ഷം രൂപ അനുവദിച്ച്‌ ഈ മാസം 13ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ വസ്തുതാപരമായ പിഴവ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റദ്ദാക്കല്‍. ഇനി തുക കിട്ടണമെങ്കില്‍ പുതുതായി അപേക്ഷ സമര്‍പ്പിച്ച്‌ ഉത്തരവ് പുതുക്കി ഇറക്കുന്നതു വരെ കാത്തിരിക്കണം.

ജനുവരി 11 മുതല്‍ 26 വരെ അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയ്ക്കായി പോയതിന്റെ തുക അനുവദിച്ചു തരാന്‍ കഴിഞ്ഞ മാസം 30 ന് മുഖ്യമന്ത്രി നേരിട്ടാണ് അപേക്ഷ നല്‍കിയത്. ഇതിന്‍പ്രകാരം തുക അനുവദിച്ചുകൊണ്ട് ഈ മാസം 13 ന് ഉത്തരവിറങ്ങി. തുടര്‍ പരിശോധനയില്‍ ക്രമപ്രകാരമല്ലാതെയോ, അധികമായോ തുക നല്‍കിയതായി കണ്ടാല്‍ പ്രസ്തുത തുക മുഖ്യമന്ത്രി തന്നെ തിരിച്ചടയ്ക്കണമെന്ന് ഈ ഉത്തരവില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയോട് സ്വന്തം വകുപ്പ് ഇറക്കിയ ഉത്തരവില്‍ ‘തുക തിരിച്ചടയ്ക്കണമെന്ന്’ നിഷ്‌കര്‍ഷിച്ചത് ഉചിതമായില്ലെന്നാണ് വിലയിരുത്തല്‍. അതിനാലാണ് ഈ ഉത്തരവ് റദ്ദാക്കി പൊതുഭരണ വകുപ്പ് പുതിയ ഉത്തരവിറക്കിയതെന്നാണ് വിവരം. ഉത്തരവില്‍ വസ്തുതാപരമായ പിഴവുണ്ടെന്നാണ് വിശദീകരണത്തോടെയാണ് റദ്ദാക്കല്‍.

ഉത്തരവ് റദ്ദാക്കിയതോടെ തുക ലഭിക്കാന്‍ ഇനിയും കാലതാമസമുണ്ടാകും. പിഴവ് തിരുത്തി ഉത്തരവിറക്കുന്നതിന് മുഖ്യമന്ത്രിയ്ക്ക് പകരം പ്രൈവറ്റ് സെക്രട്ടറിയായിരിക്കും പുതിയ അപേക്ഷ സമര്‍പ്പിക്കുക. ഈ അപേക്ഷയിന്മേല്‍ തുക അനുവദിച്ചുകൊണ്ട് പുതിയ ഉത്തരവിറക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular