Sunday, May 5, 2024
HomeKeralaസുഹൃത്തിന്റെ വിവാഹത്തിനെത്തി യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ 5 പേര്‍ പിടിയില്‍

സുഹൃത്തിന്റെ വിവാഹത്തിനെത്തി യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ 5 പേര്‍ പിടിയില്‍

തിരുവനന്തപുരം: യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ അറസ്റ്റില്‍.

കോവളം കോഴിയൂര്‍ വാഴത്തോട്ടം സ്വദേശികളായ അജിത്, പ്രണവ്, വെടിവച്ചാന്‍ കോവില്‍ അയണിമൂട് സ്വദേശി സുബിന്‍, കോളിയൂര്‍ ചരുവിള വീട്ടില്‍ സുബിന്‍, മുട്ടയ്ക്കാട് സ്വദേശി അജിന്‍ എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റു ചെയ്തത്.

സുഹൃത്തിന്റെ വിവാഹത്തിനെത്തിയ കിഷോര്‍ എന്ന യുവാവിനെയാണ് ഏപ്രില്‍ 10 ന് കൂട്ടം ചേര്‍ന്ന് പ്രതികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കല്യാണവീട്ടില്‍ വച്ചുണ്ടായ വാക്കുതര്‍ക്കമാണ് പിന്നീട് വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ കാരണമായ പകയായി മാറിയത്. ഇവരില്‍ നിന്ന് മഴു, വെട്ടുകത്തി എന്നിവ തിരുവല്ലം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. രാത്രി 8 മണിയോടെയായിരുന്നു സംഭവം നടന്നത്.

അക്രമികളെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കിഷോറിനെ സംഘം റോഡില്‍ തള്ളിയിട്ടാണ് കൈയ്ക്കും കാലിനും വെട്ടിയതെന്ന് പോലീസ് പറയുന്നു . ഗുരുതരമായി പരുക്കേറ്റ് അവശനിലയിലായ കിഷോറിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular