Thursday, May 2, 2024
HomeGulfനിമിഷ ​പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ഒന്നര കോടി ദയാധനം, ചര്‍ച്ച തുടരുന്നു

നിമിഷ ​പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ഒന്നര കോടി ദയാധനം, ചര്‍ച്ച തുടരുന്നു

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷക്ക് വിധിച്ച മലയാളി യുവതി നിമിഷ ​പ്രിയയുടെ മോചനത്തിനായി ചര്‍ച്ചകള്‍ തുടങ്ങി.

വധശിക്ഷ ഒഴിവാക്കാന്‍ ദയാധനം സംബന്ധിച്ച ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. യെമന്‍ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷ പ്രിയയെ കണ്ടു. വധശിക്ഷ നിന്ന് ഒഴിവാക്കാന്‍ 1.50 കോടി രൂപയാണ് കൊലപ്പെട്ട യെമന്‍ പൗരന്‍റെ കുടുംബം ദയാധനമായി ആവശ്യപ്പെടുന്നത്.

റമദാന്‍ മാസം അവസാനിക്കുന്നതിന് മുമ്ബ് ദയാധനം സംബന്ധിച്ച തീരുമാനം അറിയിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ റമദാനിന് ശേഷം യെമന്‍ സുപ്രീംകോടതിയുടെ പരിഗണനക്ക് വരുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.

യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ്​ സന്‍ആയിലെ അപ്പീല്‍ കോടതി പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ചത്​​. തുടര്‍ന്ന്​ ജസ്റ്റിസ് കുര്യന്‍ ജോസഫിന്‍റെ നേതൃത്വത്തില്‍ ‘സേവ് നിമിഷപ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലി’ന് രൂപം നല്‍കി.

ഇതിനിടെ, നിമിഷ പ്രിയയുടെ മോചനത്തിനായി നയതന്ത്രതലത്തില്‍ ഇടപെടാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ‘സേവ് നിമിഷപ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍’ ഡല്‍ഹി ഹൈകോടതിയില്‍ ഹരജി നല്‍കിയിരുന്നു. തുടര്‍ന്ന് നിമിഷയുടെ മോചനത്തിനായി​ യെമന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ സഹായം നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. യെമനിലെത്തി ചര്‍ച്ച നടത്താനുള്ള സഹായവും നല്‍കാമെന്ന്​ കേന്ദ്രം വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular