Monday, May 6, 2024
HomeKeralaസതീശനേക്കാള്‍ കൂടുതല്‍ ഇഫ്‌താറില്‍ പങ്കെടുത്തിട്ടുണ്ട്‌: കെ വി തോമസ്‌

സതീശനേക്കാള്‍ കൂടുതല്‍ ഇഫ്‌താറില്‍ പങ്കെടുത്തിട്ടുണ്ട്‌: കെ വി തോമസ്‌

കൊച്ചി: പ്രതിപക്ഷനേതാവ് വി ഡി സതീശനേക്കാള്‍ ഒരുപിടി ചോറ് ഉണ്ടയാളാണ് താനെന്നും സതീശനേക്കാള്‍ കൂടുതല്‍ ഇഫ്താര്‍ നടത്തുകയും പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രൊഫ കെ വി തോമസ് പറഞ്ഞു.

കെ വി തോമസിന് ഇഫ്താര്‍പോലും അറിയില്ലെന്ന സതീശന്റെ പ്രതികരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇഫ്താറില്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചതിനോ മുഖ്യമന്ത്രിയുടെ ഇഫ്താറില്‍ സതീശന്‍ പങ്കെടുത്തതോ അല്ല വിഷയം. കണ്ണൂരില്‍ താന്‍ സെമിനാറിന് പോയതിനെ എതിര്‍ക്കാന്‍ സതീശന്‍ പറഞ്ഞ ന്യായങ്ങള്‍ സതീശനും വിഷ്ണുനാഥിനും ബാധകമല്ലേ എന്നുമാത്രമാണ് ചോദിച്ചത്. കണ്ണൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചോരവീണ മണ്ണാണെന്നും കെ- റെയില്‍ സമരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റുകിടക്കുമ്ബോഴാണ് കെ വി തോമസ് മുഖ്യമന്ത്രിയുമായി വേദി പങ്കിട്ടതെന്നുമാണ് സതീശന്‍ അന്നു പറഞ്ഞത്. പ്രവര്‍ത്തകരെ മറന്നാണോ സതീശന്‍ ഇഫ്താറില്‍ പങ്കെടുത്തത്. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് എത്താന്‍ ഇപ്പോഴും അഞ്ചുമണിക്കൂര്‍ വേണം.

യാത്രാസമയം കുറയ്ക്കാന്‍ കെ- റെയില്‍ വരുമ്ബോള്‍ പോസിറ്റീവായി ചര്‍ച്ച ചെയ്യണം. പ്രവര്‍ത്തകരോട് കല്ല് പിഴുതുമാറ്റാന്‍ പറയുന്നതിനുപകരം പോരായ്മകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുകയാണ് വേണ്ടത്. രാഷ്ട്രീയകാരണങ്ങളാല്‍ എതിര്‍ക്കരുത്. ഇഫ്താറുകളില്‍ മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ കെ– റെയില്‍ പോരായ്മകള്‍ സതീശന്‍ സംസാരിച്ചോയെന്നും അറിയാന്‍ ആഗ്രഹമുണ്ട്– കെ വി തോമസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular