Sunday, April 28, 2024
HomeIndiaകൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു, റിപ്പോര്‍ട്ട് ചെയ്തത് 2,483 പുതിയ കേസുകള്‍; നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു, റിപ്പോര്‍ട്ട് ചെയ്തത് 2,483 പുതിയ കേസുകള്‍; നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 2,483 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,30,84,91 ആയി ഉയര്‍ന്നു. നിലവില്‍ 16,522 പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആകെ രോഗബാധിതരുടെ 0.04 ശതമാനം സജീവ കേസുകള്‍ മാത്രമാണ് രാജ്യത്തുള്ളത്. 98.75 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് ഇന്നലെ മാത്രം 30 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ ആകെ മരണം 5,22,223 ആയി.

കൊവിഡ് വ്യാപനം രൂക്ഷമായാല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും. കര്‍ണാടകയിലും, ചത്തീസ്ഗഢിലും തമിഴ്നാട്ടിലും വീണ്ടും പൊതുവിടങ്ങളില്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാസ്ക് ധരിയ്ക്കാത്തവരില്‍ നിന്നും 500 രൂപ പിഴ ഈടാക്കുമെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular