Sunday, May 5, 2024
HomeKeralaനെടുമ്പാശ്ശേരി ഉപതെരഞ്ഞെടുപ്പ് ഡോ. എം പി ആന്റണി എൽ ഡി എഫ് സ്ഥാനാർഥി.

നെടുമ്പാശ്ശേരി ഉപതെരഞ്ഞെടുപ്പ് ഡോ. എം പി ആന്റണി എൽ ഡി എഫ് സ്ഥാനാർഥി.

നെടുമ്പാശ്ശേരി പഞ്ചായത്ത്‌ 17 ആം വാർഡ്‌ ഉപതെരഞ്ഞെടുപ്പിൽ പ്രമുഖ സാമൂഹ്യപ്രവർത്തകൻ ഡോ. എം പി ആന്റണി എൽ ഡി എഫ് സ്വാതന്ത്ര സ്ഥാനാർഥി ആകും.1985 മുതൽ 33 വർഷം രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ സോഷ്യൽ വർക്ക് പ്രൊജക്റ്റ്‌ തലവനായിരുന്ന ഡോ.

ആന്റണി, 2017 – 2020 കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗമായിരുന്നു. സോഷ്യൽ വർക്കിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദാന്തര ബിരുദവും സോഷ്യൽ വർക്കിൽ പി എച് ഡി യും നേടിയിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസ സ്പോൺസർഷിപ്പ് പദ്ധതി, സ്വദേശ ദത്തെടുക്കൽ, ആരോഗ്യ കുടുംബക്ഷേമം, ഭവനനിർമാണം, കുടിവെള്ളം, മാലിന്യനിർമാർജനം, വയോജനക്ഷേമം സാമൂഹ്യ നീതി തുടങ്ങിയ മേഖലയിൽ നഗര – ഗ്രാമതല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

നിലവിൽ ചിറ്റിലപ്പിള്ളി ഫൌണ്ടേഷനിൽ സോഷ്യൽ ഡെവലപ്പ്മെന്റ് കൺസൾട്ടന്റ്റ് ആണ്. നെടുമ്പാശ്ശേരി പഞ്ചായത്ത്‌ ആസൂത്രണസമിതി അംഗം, അത്താണി ടൗൺ റസിഡന്റ്സ് അസോസിയേഷൻ രക്ഷധികാരി എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. ഇടുക്കി ജില്ലാ മുൻ മെഡിക്കൽ ഓഫീസർ ( ആയുഷ് ) ബീന ആന്റണിയാണ് ഭാര്യ.2017 ഇൽ ധീരതക്കുള്ള രാഷ്ട്രപതിയുടെ അവാർഡ് നേടിയ ബിനിൽ ആന്റണി, ആൽബിൻ ആന്റണി, മെറിൻ ആന്റണി എന്നിവർ മക്കളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular