Sunday, May 5, 2024
HomeKeralaപ്രവാസിയില്‍ നിന്ന് ഒരു കോടി തട്ടിയ നാഗാലാന്‍ഡ് സ്വദേശി അറസ്റ്റില്‍

പ്രവാസിയില്‍ നിന്ന് ഒരു കോടി തട്ടിയ നാഗാലാന്‍ഡ് സ്വദേശി അറസ്റ്റില്‍

കൊട്ടാരക്കര: പ്രവാസിയില്‍നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രധാന സൂത്രധാരനായ നാഗാലാന്‍ഡ് കൊഹിമ സ്വദേശി പിടിയില്‍.

നാഗാലാന്‍ഡ് കൊഹിമ സ്വദേശിയായ യാമ്ബമോ ഒവുങ് (33)നെ റൂറല്‍ കൊല്ലം സൈബര്‍ ൈക്രം വിഭാഗം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

ബിസിനസ് പങ്കാളിയാക്കാമെന്നും ലക്ഷങ്ങള്‍ വിലയുള്ള ഗിഫ്റ്റ് നല്‍കാമെന്നും വാഗ്ദാനം ചെയ്തും ഗിഫ്റ്റ് ലഭിക്കുന്നതിന് കസ്റ്റംസ് ഡ്യൂട്ടി ഇനത്തില്‍ പണം ആവശ്യപ്പെട്ടും ഒന്നരവര്‍ഷംകൊണ്ട് കുന്നിക്കോട് സ്വദേശി ആയ പ്രവാസിയില്‍നിന്നും 1.06 കോടിയിലധികം രൂപയാണ് സംഘം തട്ടിയത്. ഡല്‍ഹി ഗുഡ്ഗാവ് ഐ.ടി പാര്‍ക്കില്‍ കസ്റ്റമര്‍ കെയര്‍ സര്‍വിസ് റെപ്രസെന്‍റേറ്റിവ് ആയി ജോലി നോക്കിവരുകയായിരുന്നു പ്രതി. സൗത്ത് ഡല്‍ഹിയില്‍ വസന്ത്കുഞ്ച് എന്ന സ്ഥലത്ത് താമസിക്കുന്ന ഇയാളെ കിഷന്‍ഗഢില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്. റൂറല്‍ ജില്ല പൊലീസ് മേധാവി കെ.ബി. രവിയുടെ നിര്‍ദേശ പ്രകാരം കൊല്ലം റൂറല്‍ സൈബര്‍ ക്രൈം പൊലീസ് കേസ് എടുക്കുകയായിരുന്നു. രണ്ടാഴ്ചയോളമായി ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലുമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.

പാട്യാല മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നതിനായി വാറന്‍റ് അനുവദിച്ചു. തിങ്കളാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular