Sunday, May 5, 2024
HomeUSAവിജയം വരെ പിന്തുണ ഉറപ്പു നൽകി പെലോസി യുക്രൈനിൽ

വിജയം വരെ പിന്തുണ ഉറപ്പു നൽകി പെലോസി യുക്രൈനിൽ

റഷ്യൻ ആക്രമണം രൂക്ഷമായിരിക്കെ യുക്രൈൻ തലസ്ഥാനമായ കിയവിൽ യു എസ് ഹൗസ് സ്‌പീക്കർ നാൻസി പെലോസി ശനിയാഴ്ച്ച സന്ദർശനം നടത്തി. പ്രസിഡന്റ് വോളോഡിമിർ സിലെൻസ്കി അവരെ സ്വീകരിക്കുന്ന ചിത്രങ്ങൾ ഞായറാഴ്ച്ച യുക്രൈൻ പുറത്തു വിട്ട ശേഷമാണ് സന്ദർശന വിവരം ലോകം അറിഞ്ഞത്. അപ്പോഴേക്ക് പെലോസി പോളണ്ടിൽ എത്തിയിരുന്നു.

റഷ്യൻ ആക്രമണം ആരംഭിച്ച ശേഷം യുക്രൈൻ സന്ദർശിക്കുന്ന ഏറ്റവും ഉയർന്ന യു എസ് നേതാവാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും കഴിഞ്ഞാൽ ഏറ്റവും ഉന്നതസ്ഥാനത്തുള്ള സ്‌പീക്കർ പെലോസി. 30 ലക്ഷം യുക്രൈൻകാർക്ക് അഭയം നൽകുന്ന പോളണ്ടിൽ നേരത്തെ പ്രസിഡന്റ് ജോ  ബൈഡൻ എത്തിയിരുന്നു.

അമേരിക്കയും സഖ്യരാഷ്ട്രങ്ങളും യുക്രൈനുള്ള സൈനിക സഹായം വർധിപ്പിച്ച സമയത്തുള്ള സന്ദർശനത്തിന്റെ സന്ദേശം വ്യക്തമായിരുന്നു. അത് പെലോസിയുടെ വാക്കുകളിൽ പ്രതിഫലിക്കയും ചെയ്തു. സിലെൻസ്കിയോട് അവർ പറഞ്ഞു: “ലോകത്തിനു മുഴുവൻ സംശയലേശമില്ലാത്ത സന്ദേശം നൽകാനാണ് ഞങ്ങളുടെ ഈ പ്രതിനിധി സംഘം യുക്രൈനിലേക്കു വന്നത്. അമേരിക്ക യുക്രൈനു പിന്നിൽ ഉറച്ചു നില്കുന്നു. വിജയം വരെ ഞങ്ങൾ കൂടെയുണ്ട്.

“നമ്മൾ സ്വാതന്ത്ര്യത്തിന്റെ ഒരു അതിർത്തിയിലാണ്. നിങ്ങളുടെ പോരാട്ടം എല്ലാവരുടെയുമാണ്. അതു വിജയിക്കുന്നതു വരെ നിങ്ങൾക്കു പിന്തുണ നൽകാൻ ഞങ്ങൾ പ്രതിജ്ഞാ ബദ്ധമാണ്.”

അമേരിക്കൻ, യുക്രൈനിയൻ പതാകകൾക്കു മുന്നിൽ ഇരുവരും ചിത്രങ്ങൾക്കു പോസ് ചെയ്തു. സായുധ അകമ്പടിയോടെ കിയവിലെ ഒരു കെട്ടിടത്തിനു  മുന്നിൽ പെലോസിയെ ഹസ്തദാനം ചെയ്തു സ്വീകരിക്കുന്ന ചിത്രങ്ങൾ സിലെൻസ്കി പങ്കു വച്ചു.
“”Nice to meet you, thank you for coming,” എന്ന് അദ്ദേഹം ഇംഗ്ലീഷിൽ പറഞ്ഞു.

യുക്രൈന്റെ പരമാധികാരം കാത്തു സൂക്ഷിക്കാനുള്ള പോരാട്ടത്തിൽ നൽകുന്ന സഹായത്തിന് സിലെൻസ്കി നന്ദി പറഞ്ഞു. “നമ്മൾ ജയിക്കും, നമ്മൾ ഒന്നിച്ചു ജയിക്കും.”

ആദം ഷിഫ്‌, ജിം മക്ഗവേൺ, ബാർബറ ലീ എന്നീ കോൺഗ്രസ് അംഗങ്ങൾ പെലോസിയോടൊപ്പം ഉണ്ടായിരുന്നു. പോളണ്ടിൽ പ്രസിഡന്റ് ആന്ദ്രേ ദൂദയേ അവർ കാണുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular