Saturday, May 4, 2024
HomeKeralaപ്രണയം നടിച്ച്‌ ഗോവയില്‍ കൊണ്ടുപോയി, ലഹരി വസ്തു നല്‍കി പീഡിപ്പിച്ചു; പണം തീര്‍ന്നപ്പോള്‍ യുവതിയെ ഉപേക്ഷിച്ച്‌...

പ്രണയം നടിച്ച്‌ ഗോവയില്‍ കൊണ്ടുപോയി, ലഹരി വസ്തു നല്‍കി പീഡിപ്പിച്ചു; പണം തീര്‍ന്നപ്പോള്‍ യുവതിയെ ഉപേക്ഷിച്ച്‌ മുങ്ങി

കോഴിക്കോട്: വിവാഹംകഴിക്കാമെന്ന് പറഞ്ഞ് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവാവിനെ റിമാന്റ് ചെയ്തു.

നടുവട്ടം ആദീപ് മഹലില്‍ ആദീപിനെ(32)യാണ് കോടതി റിമാന്റ് ചെയ്തത്. ബേപ്പൂര്‍ ഇന്‍സ്പെക്ടര്‍ വി സജിത്തിന്റെ നേതൃത്വത്തില്‍ നടുവട്ടത്തെ പ്രതിയുടെ ബന്ധുവീടിന് സമീപംവെച്ചാണ് അറസ്റ്റ് ചെയ്തത്.

പ്രണയം നടിച്ച്‌ യുവതിയെ ഗോവയിലേയ്ക്ക് തട്ടിക്കൊണ്ടുപോയി ലഹരിവസ്തു നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. യുവതിയുടെ പക്കലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം തീര്‍ന്നപ്പോള്‍ തിരികെയുള്ള യാത്രയില്‍ മംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ ഉപേക്ഷിച്ച്‌ പ്രതി കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് മനോനില തെറ്റിയ നിലയില്‍ പെണ്‍കുട്ടിയെ മംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയത്.

മംഗളൂരുവില്‍ നിന്ന് യുവതിയെ പൊലീസ് കോഴിക്കോടെത്തിച്ച്‌ കോടതിയില്‍ ഹാജരാക്കുകയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. രണ്ട് മാസത്തെ ചികിത്സയ്ക്ക് ശേഷം മാനസികനില വീണ്ടെടുത്ത യുവതിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തായത്. എസ്‌ഐ സി അബ്ദുള്‍ വഹാബ്, എഎസ്‌ഐ പി അരുണ്‍, സീനിയര്‍ സിപിഒ വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular