Friday, April 26, 2024
HomeUSAയുദ്ധം വിജയിക്കുന്നതുവരെ ഉക്രയ്‌നൊപ്പമെന്ന് പെലോസി

യുദ്ധം വിജയിക്കുന്നതുവരെ ഉക്രയ്‌നൊപ്പമെന്ന് പെലോസി

വാഷിംഗ്ടണ്‍ ഡി.സി.: റഷ്യന്‍ അധിനിവേശത്തിനെതിരെ ഉക്രയെ്ന്‍ നടത്തുന്ന പോരാട്ടം വിജയിക്കുന്നതുവരെ അമേരിക്ക ഉക്രെയ്‌നൊപ്പം ഉണ്ടായിരിക്കുമെന്ന് യു.എസ്. ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി ഉക്രയ്ന്‍ പ്രസിഡന്റിന് ഉറപ്പു നല്‍കി.

ശനിയാഴ്ച വൈകീട്ട് ഉക്രയ്ന്‍ തലസ്ഥാനമായ കീവില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയതിനുശേഷം പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചയിലാണ പെലോസി ഉറപ്പു നല്‍കിയത്.

റഷ്യന്‍ അധിനിവേശത്തിന് ശേഷം ഉക്രയ്ന്‍ സന്ദര്‍ശിക്കുന്ന ഉയര്‍ന്ന റാങ്കിലുള്ള യു.എസ്. സംഘത്തിന്റെ ആദ്യസന്ദര്‍ശനമാണിത്.
ഉക്രെയ്ന്‍ ജനത സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തുന്ന ഈ പോരാട്ടത്തിന് നന്ദി പറയുന്നതിന് വേണ്ടിയാണ് ഞങ്ങള്‍ ഇവിടെ എത്തിയരിക്കുന്നത്. നീതിക്കു വേണ്ടി നടത്തുന്ന ഈ പോരാട്ടം വിജയിക്കുക തന്നെ ചെയ്യും പെലോസി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പെലോസിയുടെ സന്ദര്‍ശനത്തിനു മുമ്പ് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ഡിഫന്‍സ് സെക്രട്ടറി ലോയ്‌സ് ഓസ്റ്റിന്‍ എന്നിവര്‍ അപ്രതീക്ഷിതമായിട്ടാണ് സന്ദര്‍ശനം നടത്തിയതെങ്കിലും, ഇത്രയും വലിയൊരു ഡലിഗേഷനുമായി ആദ്യമായാണ് ഒരു സംഘം കിവില്‍ എ്ത്തുന്നത്.

കിവില്‍ സന്ദര്‍ശനം നടത്തി മടങ്ങുമ്പോള്‍ പോളണ്ടില്‍ പ്രസിഡന്റുമായി സംഘം കൂടികാഴ്ച നടത്തി. ഉക്രയ്‌നില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുന്നതിന് പോളണ്ടിനെ യു.എസ്. സംഘം അഭിനന്ദിച്ചു.

യു.എസ്. പിന്തുണയെ സെലന്‍സ്‌ക്കി സ്വാഗതം ചെയ്തു. നമ്മള്‍ ഒരുമിച്ചു പൊരുതും, ഒരുമിച്ചു വിജയിക്കും. സെലന്‍സ്‌ക്കി പറഞ്ഞു. ഉക്രെയ്‌ന് കൂടുതല്‍ സഹായങ്ങള്‍ നല്‍കുമെന്ന് പെലോസി ഉറപ്പു നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular